ഇടുക്കിയില്‍ കുത്തേറ്റുമരിച്ചത് തൃച്ചംബരം പട്ടപ്പാറ സ്വദേശി-

തളിപ്പറമ്പ്: ഇടുക്കിയില്‍ കുത്തേറ്റുമരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തൃച്ചംബരം പട്ടപ്പാറ സ്വദേശി.

കുടിയാന്‍മലയില്‍ നിന്നും തളിപ്പറമ്പില്‍ വന്ന് താമസിക്കുന്ന എല്‍.ഐ.സി.ഏജന്റ് രാജേന്ദ്രന്റെയും കൂവോട് ഗവ.താലൂക്ക് ആയുര്‍വേദാശുപത്രിയിലെ നേഴ്‌സ് പുഷ്‌ക്കലയുടെയും മകനാണ്.

ഒരു സഹോദരനന്‍- അദൈ്വത്.

ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം.

കോളേജില്‍ ഇന്ന് തിരഞ്ഞെടുപ്പായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.യു-എസ്.എഫ്.ഐ. പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

ഇതിനിടയില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്കു കുത്തേറ്റു ഇവരെ രണ്ടുപേരെയും ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ധീരജ് മരണപ്പെട്ടു.

കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നും കുത്തിയവര്‍ ഓടിരക്ഷപ്പെട്ടുവെന്നുമാണ് പ്രാഥമികവിവരം.