ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍(ഐ.ജെ.യു) ദേശീയ എക്‌സിക്യുട്ടീവ് യോഗവും ചണ്ടിഗഡ്-പഞ്ചാബ് യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് 24- ാം സംസ്ഥാന സമ്മേളനവും ചണ്ടിഗഡില്‍ നടന്നു.

ചണ്ടിഗഡ്: ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍(ഐ.ജെ.യു) ദേശീയ എക്‌സിക്യുട്ടീവ് യോഗവും ചണ്ടിഗഡ്-പഞ്ചാബ് യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് 24- ാം സംസ്ഥാന സമ്മേളനവും ചണ്ടിഗഡില്‍ നടന്നു.

പഞ്ചാബ് ആരോഗ്യമന്ത്രി ഡോ: ബല്‍ബീര്‍ സിംഗ് ഉദ്ഘാടനം ചെയ്തു.

ഐ.ജെ.യു സ്ഥാപകന്‍ സുരേഷ് അഖൂരി, ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രസിഡന്റ് വിനോദ് കോഹലി, സെക്രട്ടെറി ജനറല്‍ സബാനായകന്‍, ചണ്ടിഗഡ്-പഞ്ചാബ് ജേര്‍ണലിസ്റ്റ് യൂണിയന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അനിരുദ്ധ് ഗുപ്ത എന്നിവര്‍ പങ്കെടുത്തു.

കേരളത്തില്‍ നിന്ന് കേരളാ ജേര്‍ണസിസ്റ്റ്‌സ് യൂണിയന്‍ സംസ്ഥാന ജന.സെക്രട്ടെറി കെ.സി.സ്മിജന്‍, ഐ.ജെ.യു ദേശീയ നിര്‍വ്വാഹകസമിതി അംഗം ബാബുതോമസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.