പോലീസിനെ ആര്‍ക്കാണ് പേടി–നിര്‍ത്തിവെപ്പിച്ച കെട്ടിടം പണി ഒറ്റരാത്രികൊണ്ട് പൂര്‍ത്തിയാക്കി.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ സര്‍ക്കാര്‍ സ്ഥലം കയ്യേറി അനധികൃത നിര്‍മ്മാണം, പ്രിന്‍സിപ്പാള്‍ പോലീസില്‍ പരാതി നല്‍കിയിട്ടും രാത്രിയില്‍ കെട്ടിടം നിര്‍മ്മിച്ചു.

മെഡിക്കല്‍ കോളേജിന് സമീപം ദേശീയപാതക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് പ്രവര്‍ത്തിച്ചു വന്ന ബ്ലോക്ക് ലെവല്‍ ഫെഡറേറ്റഡ് ഓര്ഗനൈസേഷന്,
തളിപ്പറമ്പ് ബ്ലോക്ക്, കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഇവ സംയുക്തമായി ആരംഭിച്ച പഴം പച്ചക്കറി സ്റ്റാള്‍ കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയിരുന്നു.
ഈ സ്റ്റാളാണ് മെഡിക്കല്‍ കോളേജിന്റെ സ്ഥലം കയ്യേറി പുനര്‍നിര്‍മ്മിച്ചത്.
നിര്‍മ്മാണം തടയാന്‍ പ്രിന്‍സിപ്പാള്‍ പരിയാരം പോലീസില്‍ പരാതി നല്‍കുകയും, സ്ഥലത്തെത്തിയ എസ്.ഐ.കെ.വി.സതീശന് പണി നിര്‍ത്തിവെപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ രാത്രിയിലെത്തിയ ഒരു സംഘം ആളുകള്‍ പുലരുന്നതിന് മുമ്പായി കെട്ടിടം നിര്‍മ്മിച്ച് ബോര്‍ഡും സ്ഥാപിച്ചിരിക്കയാണ്.
സര്‍ക്കാര്‍ ഭൂമി കയ്യേറി കെട്ടിടം നിര്‍മ്മിച്ചതിനെതിരെ നടപടിയെടുക്കണമെന്നും, അനധികൃത നിര്‍മ്മാണം പൊളിച്ചുനീക്കണമെന്നും കോണ്‍ഗ്രസ് മാടായി ബ്ലോക്ക് ജന.സെക്രട്ടറി
ഡഗ്ലസ് മര്‍ക്കോസ് ആവശ്യപ്പെട്ടു. ഇതിനെതിരെ പ്രത്യക്ഷ സമര പരിപാടികള്‍ ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
