ഇന്ത്യാ ഗോസ്പല്‍ ചര്‍ച്ച്, വിളയാങ്കോട്. സുവാര്‍ത്താ സമ്മേളനം-2023-ജനുവരി 27 നും 28നും.

പിലാത്തറ : ഇന്ത്യാ ഗോസ്പല്‍ ചര്‍ച്ച് സംഘടിപ്പിക്കുന്ന സുവാര്‍ത്താ സമ്മേളനം-2023 ജനുവരി 27, 28 തീയതികളില്‍ വിളയാങ്കോട് ഇന്ത്യാ ഗോസ്പല്‍ ചര്‍ച്ച് അങ്കണത്തില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രണ്ട് ദിവസങ്ങളിലും വൈകുന്നേരം 5.30 മുതല്‍ രാത്രി 8.30 വരെയാണ് പരിപാടി നടക്കുക.

ഡോ.ജേക്കബ്മാത്യു, പാസ്റ്റര്‍ സി.എം.റോയ്, പാസ്റ്റര്‍ കെ.എസ്.ഏബ്രഹാം, തിമോത്തി ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും.

ഏബന്‍ ഏസ്സര്‍ വോയസ് ടീം ഒരുക്കുന്ന സംഗൂത സായാഹ്നവും നടക്കും.

29 ന് ഞായറാഴ്ച്ച രാവിലെ 9.30 മുതല്‍ 1 മണിവരെ നടക്കുന്ന സംയുക്ത ആരാധനയോടെ സുവാര്‍ത്താ സമ്മേളനം സമാപിക്കും.

കഴിഞ്ഞ 52 വര്‍ഷമായി ഇന്ത്യാ ഗോസ്പല്‍ ചര്‍ച്ച് വിളയാങ്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്.

വാര്‍ത്താ സമ്മേളനത്തില്‍ പാസ്റ്റര്‍ എം.കെ.സാം, വിനു ഐസക്ക് എന്നിവര്‍ പങ്കെടുത്തു.