രുചിമികവ് ഇനി എല്ലാ ആഘോഷങ്ങള്‍ക്കും. കോഫി ഹൗസ് കാറ്ററിംഗ് & ഈവന്റ് രംഗത്തേക്കും.

തളിപ്പറമ്പ്: ഹോട്ടല്‍ വ്യാപാര രംഗത്തെ മാതൃകാ സ്ഥാപനമായ ഇന്ത്യന്‍ കോഫി ഹൗസ് ഇനി കാറ്ററിംഗ് ഈവന്റ് രംഗത്തേക്കും ചുവടുവെക്കുന്നു.

വിവാഹങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആഘോഷങ്ങള്‍ക്കും ഇനി കോഫിഹൗസിന്റെ സേവനം ലഭ്യമാവും.

ഈവന്റ് ആന്റ് കാറ്ററിംഗ് ഓഫീസിന്റെ ഉദ്ഘാടനം നവംബര്‍- 5 ന് നാളെ രാവിലെ 10 ന് കോഫിഗൗസിന്റെ ധര്‍മ്മശാല യൂണിറ്റില്‍ നടക്കും.

ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും.

കോഫി ഹൗസ് സഹകരണ സംഘം പ്രസിഡന്റ് എന്‍.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

ഹാന്‍വീവ് ചെയര്‍മാന്‍ ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.