നാരായണന്റെ രക്ഷകരായി ഐ ആര്‍ പി സി

കുറ്റിക്കോല്‍: റോഡരികില്‍ കുഴഞ്ഞുവീണ വയോധികന് ഐ.ആര്‍.പി.സി തുണയായി.

കുറ്റിക്കോല്‍ വായനശാലക്കു സമീപമാണ് മത്സ്യം വാങ്ങി വരികയായിരുന്ന കുറ്റിക്കോലിലെ വേന്തിയില്‍ നാരായണന്‍ കുഴഞ്ഞുവീണത്.

ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. റോഡ് സൈഡില്‍ വീണ നാരായണനെ നാട്ടുകാര്‍ എടുത്ത് വായനശാലയില്‍ കിടത്തി.

തുടര്‍ന്ന് ഐ.ആര്‍.പി.സി. ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെടുകയും 5 മിനുട്ടിനകം വളണ്ടിയറായ ടി പത്മനാഭനും മാവിച്ചേരി

സ്വദേശിയും നേഴ്‌സുമായ റീനയും വണ്ടിയുമായി എത്തുകയും പ്രാഥമിക പരിശോധനകള്‍ നടത്തിയതിനു ശേഷം ബോധം തെളിഞ്ഞ നാരായണനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

ഐ.ആര്‍.പി.സി.തളിപ്പറമ്പ് സോണല്‍ കമ്മറ്റിയുടെ മെഡിക്കല്‍ യൂനിറ്റാണ് കിടപ്പു രോഗികളുടെ ഗൃഹസന്ദര്‍ശനത്തിനിടയില്‍ കുറ്റിക്കോലിലെത്തിയത്. നാരായണന്‍ സുഖംപ്രാപിച്ചു വരുന്നു.