വയോധികന് തുണയായി ഐ.ആര്‍.പി.സി

തളിപ്പറമ്പ്: കോവിഡ് ബാധിച്ച് അവശനിലയിലായ വയോധികനെ ഐ.ആര്‍.പി.സി. വളണ്ടിയര്‍മാര്‍ ആശുപത്രിയിലെത്തിച്ചു.

കോള്‍ മൊട്ടയിലെ പീടിക വരാന്തയില്‍ കഴിഞ്ഞിരുന്ന ഗോപി എന്ന ലോട്ടറി വില്‍പ്പനക്കാരനെ നാട്ടുകാര്‍ അറിയിച്ചത് പ്രകാരമാണ് ആശുപത്രിയിലെത്തിച്ചത്.

പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് പോസറ്റീവാണെന്ന് കണ്ടെത്തി.

ഇയാളെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

ഉളിക്കലില്‍ ഭാര്യയും മക്കളുമുള്ള ഇയാള്‍ കുറേക്കാലമായി കുടുംബവുമായി ബന്ധമില്ലാതെ കഴിയുകയാണ്.

കോള്‍ മൊട്ടയിലും പരിസരങ്ങളിലും ലോട്ടറി വില്‍പ്പന നടത്തി പീടിക വരാന്തയില്‍ അന്തിയുറങ്ങാറാണ് പതിവ്.

തളിപ്പറമ്പ് പോലീസ് ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.