സി.ഐ.പോള്‍ നായകതുല്യമായ വേഷത്തിലെത്തിയ സിനിമ, പ്രേംനസീറിനും നിര്‍മ്മാണ പങ്കാളിത്തം–ജംബുലിംഗം-41 വര്‍ഷം.

വെള്ളായണിപരമു, ഇത്തിക്കരപക്കി, മുളമൂട്ടില്‍ അടിമ, ജംബുലിംഗം തിരുവിതാംകൂര്‍ പ്രദേശത്തെ അറിയപ്പെടുന്ന മോഷ്ടാക്കളെന്ന് മുദ്രകുത്തപ്പെട്ട ഇവരുടെ കഥകള്‍ മലയാളസിനിമയിലെ ഒരു കാലഘട്ടത്തിന്റെ ഹരമായിരുന്നു.
ഈ നാല് സിനിമകളും നിര്‍മ്മിച്ചത്. ശ്രീമുരുകാലയ എന്ന ബാനറില്‍ ഇ.കെ.ത്യാഗരാജനാണ്.
തമിഴ്‌നാട് ചെങ്കല്‍പേട്ട് സ്വദേശിയായ ത്യാഗരാജന്‍ ശ്രീമുരുകാലയ എന്ന പേരില്‍ വടപളനിയില്‍ നടത്തിയിരുന്നു സ്റ്റുഡിയോയിലാണ് ശശികുമാറിന്റെ ഒട്ടുമിക്ക സിനിമകളും ഷൂട്ട് ചെയ്തിരുന്നത്.
ഈ സൗഹൃദം വളര്‍ന്നതോടെ ശശികുമാറുമായി ചേര്‍ന്ന് ഇദ്ദേഹം നിര്‍മ്മാണകമ്പനി ആരംഭിച്ചു.
തിരുവാഭരണം മുതല്‍ രഹസ്യം പരമരഹസ്യം വരെ 15 സിനിമകള്‍ നിര്‍മ്മിച്ചു. പ്രേംനസീറിനും മുരുകാലയ സിനിമകളില്‍ പങ്കാളിത്തം
ഉണ്ടായിരുന്നു.
നസീര്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തന്റെ ജനപ്രീതി ഉയര്‍ത്താന്‍ 1983 ല്‍ മഹാബലി എന്ന പേരില്‍ സിനിമ നിര്‍മ്മിച്ചതും മുരുകാലയ ആയിരുന്നു.
1979 ലാണ് വെള്ളായണിപരമു റിലീസായത്. ഈ സിനിമക്ക് ലഭിച്ച വന്‍ ജനപ്രീതിയാണ് പരമുവിന്റെ സഹായികളായ ഇത്തിക്കരപക്കി, ജംബുലിംഗം, മുളമൂട്ടില്‍ അടിമ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി സിനിമകളൊരുക്കാന്‍ പ്രേരകമായത്.
അക്കാലത്തെ ഭരണാധികാരികളോടും മാടമ്പിമാരോടും പോരടിച്ച് മരണപ്പെടുകയോ ആത്മഹത്യചെയ്യുകയോ ചെയ്തവരാണ് ഈ നാല് കഥാപാത്രങ്ങളും.
ഈ സീരീസില്‍ മുളമൂട്ടില്‍ അടിമ സംവിധാനം ചെയ്തത് ശശികുമാറിന്റെ സഹായി പി.കെ.ജോസഫാണ്. നാല് സിനിമകള്‍ക്കും കഥ,തിരക്കഥ, സംഭാഷണം രചിച്ചത് പാപ്പനംകോട് ലക്ഷ്മണനാണ്.
1982 ജൂലായ് 30 നാണ് ജംബുലിംഗം റിലീസ് ചെയതത്.
പ്രേംനസീര്‍, സി.ഐ.പോള്‍, വിന്‍സെന്റ്, അൂര്‍ഭാസി, രവികുമാര്‍, ശങ്കരാടി, ടി.ജി.രവി.മണവാളന്‍ ജോസഫ്, സത്താര്‍, പ്രതാപചന്ദ്രന്‍, ഉണ്ണിമേരി, മീന, രേഖ, വരലക്ഷ്മി, പുഷ്പ, പി.കെ.രാധാദേവി, ആലുംമൂടന്‍, ജി.കെ.പിള്ള, ജയിംസ്,സ്റ്റാലിന്‍ പെരേര, തൊടുപഴ രാധാകൃഷ്ണന്‍ എന്നിവരാണ് മുഖ്യവേഷത്തിലെത്തിയത്.
പി.എസ്.ദിവാകറാണ് പാശ്ചാത്തലസംഗീതം ഒരുക്കിയത്.
നാഗര്‍കോവിലാണ് ജംബുലിംഗത്തിന്റെ കഥ നടക്കുന്ന പശ്ചാത്തലം. സി.ഐ.പോള്‍ പ്രേംനസീറിനോടൊപ്പം നായകതുല്യമായ വേഷമാണ് ഇതില്‍ ചെയ്തത്.
എസ്.ആര്‍.രാജ്കുമാറാണ് ക്യാമറാമാന്‍, എഡിറ്റര്‍ കെ.ശങ്കുണ്ണി. കലാസംവിധാനം കെ.ബാലന്‍, പോസ്റ്റര്‍ നീതി കൊടുങ്ങല്ലൂര്‍. ഡിന്നി ഫിലിംസായിരുന്നു വിതരണക്കാര്‍.
ഗാനങ്ങള്‍(രചന-പൂവ്വച്ചല്‍ഖാദര്‍, പാപ്പനംകോട് ലക്ഷ്മണന്‍-സംഗീതം: എം.കെ.അര്‍ജുനന്‍).
1-മായേ മുത്തുമാരിയമ്മേ-ജെ.എം.രാജു.
2-മണിക്കുട്ടാ കിണിക്കുട്ടാ-സി.ഒ.ആന്‍ോ.
3-മുല്ലപ്പൂ കൊണ്ടുവായോ-ലതിക.
4-ഒന്നുവിളിച്ചാല്‍ ഒരുപറ്റം-സി.ഒ.ആന്റോ
5-പുന്നാരപ്പെണ്ണിന്റെ-ലതാരാജു.
