എന്‍.ഡി.എ പരിയാരത്ത് ജനപഞ്ചായത്ത് സംഘടിപ്പിച്ചു.

പരിയാരം: നരേന്ദ്ര മോദി സര്‍ക്കാര്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ജനക്ഷേമപദ്ധതികള്‍ വിശദീകരിക്കുന്നതിനായി എന്‍.ഡി.എ പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃതത്തില്‍ ചുടലയില്‍ ജനപഞ്ചായത്ത് സംഘടിപ്പിച്ചു.

ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.

സന്തോഷ് മുക്കുന്ന് അധ്യക്ഷത വഹിച്ചു.

ബി.ഡി.ജെ.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, രമേശന്‍ ചെങ്ങൂനി, എ.അശോകന്‍, കെ.കെ.ഹരിദാസ്, എന്‍.കെ.ഇ. ചന്ദ്രശേഖരന്‍ മാസ്റ്റര്‍, വി.പി.മുരളിധരന്‍, പി.പി.കുഞ്ഞിരാമന്‍, സി.സി.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

ചിതപ്പിലെപൊയിലില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ടി.രാജന്‍, ഇ.കെ.അജയകുമാര്‍, രാജീവന്‍ പാച്ചേനി, ഇ.വി.ഗണേശന്‍, രശ്മി പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.