ജനതയുടെ പുതിയ ബോട്ടില്‍ മസാലമോരും നാല് തരം ലസ്സികളും നാളെ മുതല്‍ വിപണിയില്‍.

പയ്യന്നൂര്‍: പാല്‍ സംഭരണ-വിതരണ രംഗത്ത് 50 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന വെള്ളൂര്‍ ജനത വൈവിധ്യവല്‍ കേരണത്തിന്റെ ഭാഗമായി വിപണിയിലിറക്കുന്ന ബോട്ടില്‍ മസാലമോര്, നാല് വ്യത്യസ്ത രുചികളുമായി ബോട്ടില്‍ ലസ്സി എന്നിവ മാര്‍ക്കറ്റിലെത്തിക്കുന്നതിന് നാളെ ഏപ്രില്‍ ഒന്നിന് തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

നാളെ രാവിലെ 10.30 ന് ജനതചാരിറ്റബിള്‍ സൊസൈറ്റി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ സിനിമാതാരം അന്‍സിബ അഞ്ച് ഉല്‍പന്നങ്ങളുടെ വിപണനോദ്ഘാടനം നിര്‍വഹിക്കും.

പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ അഡ്വ.സരിന്‍ ശശി മുഖ്യാതിഥിയായി പങ്കെടുക്കും.

മുന്‍ എം.എല്‍.എ. സി.കൃഷ്ണന്‍, പയ്യന്നൂര്‍ സഹകരണാശുപത്രി പ്രസിഡന്റ് വി.നാരായണന്‍, കാര്‍ഷിക വികസന ബാങ്ക് മുന്‍ പ്രസിഡന്റ് പി.സന്തോഷ് എന്നിവര്‍ പങ്കെടുക്കും.

2000 ക്ഷീരകര്‍ഷ കര്‍ഷകരാണ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്. കാസറഗോഡ്-കണ്ണൂര്‍ ജില്ലകളിലായിരുന്ന വിപണനമേഖല ഇപ്പോള്‍ കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ഏറണാകുളം ജില്ലകളിലേക്കും വ്യാപിപ്പിച്ചു.

ജനത നെയ്യ് വിദേശ വിപണിയിലും ലഭ്യമാക്കുന്നതിന് സാധിച്ചു.

കൂടാതെ നൂറോളം രുചികളുമായി ഐസ്‌ക്രീമും വിപണിയില്‍ നല്ല ഡിമാന്റോടെ നിലനില്‍ക്കുന്നുണ്ട്.

പേഡയും, പാക്കറ്റ് ലസ്സിയും മാര്‍ക്കറ്റില്‍ സുലഭമാണ്.
ഇനിയും നിരവധി ഉല്പന്നങ്ങള്‍ സൊസൈറ്റിയില്‍ നിന്നും വിപണിയിലെത്തിക്കുന്നതിന്റെ ആദ്യപടിയാണ് നാളെ നടക്കുന്നത്.

വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡന്റ് എ.വി.കുഞ്ഞിക്കണ്ണന്‍, ടി.ശ്രീജിത്ത്, പി.വി.രാമചന്ദ്രന്‍, കെ.വി.സുധാകരന്‍, പി.കുഞ്ഞപ്പന്‍, വി.സത്യന്‍, ടി.ടി.മധു എന്നിവര്‍ പങ്കെടുത്തു.