ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ കാരുണ്യത്തിന്റെ വടവൃക്ഷം-സജീവ് ജോസഫ് എംഎല്‍എ
തളിപ്പറമ്പ്: തളിപ്പറമ്പിലെ നിര്‍ധനരായ രോഗികള്‍ക്ക് മരുന്നും ഭക്ഷ്യകിറ്റുകളും തുടര്‍ച്ചയായി വിതരണം ചെയ്യുന്ന ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ അതിന്റെ പ്രവര്‍ത്തനം പരിസര
പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുക വഴി കാരുണ്യത്തിന്റെ തണലേകുന്ന വടവൃക്ഷമായി മാറിക്കഴിഞ്ഞിരിക്കുകയാണെന്ന് സജീവ് ജോസഫ് എംഎല്‍എ.
പ്രതിമാസ മരുന്ന് വിതരണവും വിഷു-റംസാന്‍കിറ്റ് വിതരണവും തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.വി.ടി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
കെ.വി.മഹേഷ്, എം.എന്‍.പൂമംഗലം, മാവില പത്മനാഭന്‍, പ്രജീഷ് കൃഷ്ണന്‍, സി.സി.ശ്രീധരന്‍, രജനി രാമാനന്ദ്, സുനീര്‍ ഞാറ്റുവായല്‍, നൗഷാദ് ബ്‌ളാത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
വ്യത്യസ്ത മേഖലകളില്‍ ഉന്നത വിജയം നേടിയ ദേവിക, അശ്വതി രമേശന്‍, ഹരിത രാജന്‍, രഹില യാക്കൂബ്, അജിത രാജേന്ദ്രന്‍, അശ്വിന്‍ സുമേഷ്, അഭിലാഷ് കെ, ഗാഥ രാജേഷ്, കെ.അപ്‌സര എന്നിവരെ ചടങ്ങില്‍ ആദരിച്ചു.