ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ 100 രോഗികള്‍ക്ക് തുണയാവും-

തളിപ്പറമ്പ്: ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ പാവപ്പെട്ട നിര്‍ധനരായ 100 രോഗികളെ വരുന്ന ഒരു വര്‍ഷത്തേക്ക് എറ്റെടുത്തു.

ഇതോടൈാപ്പം വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കുന്ന പരിപാടിയും സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

കുവേരി പുഴയില്‍ നിന്ന് 2 പേരുടെ ജീവന്‍ രക്ഷിച്ച കുണ്ടത്തില്‍ കൃഷ്ണന്‍, അഖിലേന്ത്യ നീറ്റ് സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ഡി.എം

എന്‍ഡോക്രിനോളജി പരിക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഡോ:അശ്വിന്‍ വള്ളിയോട്ട് തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ശ്രീരാഗ് സന്തോഷ്, റിസല്‍ ഹാരിസ് എന്നിവരെയാണ് ആദരിച്ചത്.

ജയ്ഹിന്ദ് ചെയര്‍മാന്‍ കെ.വി.ടി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഇരിക്കുര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.സി.നസീഹത്ത് മുഖ്യ തിഥിയായിരുന്നു.

കെ.വി.മഹേഷ്, നൗഷാദ് ബ്ലാത്തുര്‍, പി.ഗംഗാധരന്‍, കെ.എസ്.റിയാസ്, എം.എന്‍.പുമംഗലം, സുനീര്‍ ഞാറ്റുവയല്‍, മാവില പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.