ജെസി ഷിജി വട്ടക്കാട്ട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാവും.

തളിപ്പറമ്പ്; ജെസി ഷിജി വട്ടക്കാട്ട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാവും.

ഇത് സംബന്ധിച്ച് യു.ഡി.എഫില്‍ ധാരണയായി.

തേര്‍ത്തല്ലിയില്‍ നിന്ന് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് വിജയിച്ച ജെസി കാപ്പിമല വിജയഗിരി സ്വദേശിനിയാണ്.

2015 ല്‍ തേര്‍ത്തല്ലിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചിരുന്നു.

30 വര്‍ഷത്തിന് ശേഷമാണ് യു.ഡി.എഫിന് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണം ലഭിക്കുന്നത്.

ബി.എ.ബി.എഡ് ബിരുദധാരിണിയാണ് ജെസി ഷിജി.

മുസ്ലിംലീഗിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുക.