ജ്വല്ലറി ഉടമകള്‍ ജാഗ്രതൈ-തളിപ്പറമ്പില്‍ നിന്ന് 3 പവന്‍ കവര്‍ന്നു.

തളിപ്പറമ്പ്: ജ്വല്ലറികളില്‍ മോഷണം നടത്തുന്ന സ്ത്രീകള്‍ കണ്ണൂരില്‍ കറങ്ങുന്നു, തളിപ്പറമ്പില്‍ നിന്ന് 3 പവന്‍ മോഷ്ടിച്ചതായി പരാതി.

ഇന്നലെ വൈകുന്നേരം ആറോടെയാണ് പ്രമുഖ ജ്വല്ലറിയായ ദേശീയപാതയോരത്തെ അറ്റ്‌ലസ് ജ്വല്ലറിയില്‍ കന്നഡ സംസാരിക്കുന്ന രണ്ട് സ്ത്രീകള്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തി മോഷണം നടത്തിയത്.

ഇവരോടൊപ്പമുള്ള മറ്റൊരു സ്ത്രീ അതിന് മുമ്പായി തന്നെ സ്വര്‍ണം വാങ്ങാനെന്ന പേരില്‍ എത്തിയിരുന്നു.

ഒരു പവന്റെ 3 വളകളാണ് സെയില്‍സ്‌മേന്റെ ശ്രദ്ധ മാറിയപ്പോള്‍ ഒരു സ്ത്രീ കൈയില്‍ ഉണ്ടായിരുന്ന ബാഗിലേക്ക് മാറ്റിയത്.

മോഷണം നടത്തിയ ഉടന്‍തന്നെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു.

ഇവര്‍ ഒന്നും തന്നെ വാങ്ങാതെയാണ് ഇറങ്ങിപ്പോയത്.

കുറച്ചുകഴിഞ്ഞ് സംശയംതോന്നി പരിശോധിച്ചപ്പോഴാണ് സി.സി.ടി.വിയില്‍ മോഷണം ശ്രദ്ധയില്‍ പെട്ടത്.

ഒരു സംഘമായി എത്തി മോഷണം നടത്തുന്നവരാണ് ഇവരെന്ന് സംശയിക്കുന്നു. തളിപ്പറമ്പ് പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.