കുഴഞ്ഞുവീണ് മരണം ഒഴിവാക്കാം-വൈദ്യകുലപതി എം.ബാബുവൈദ്യര്‍, ഉദിനൂര്‍.

ഇപ്പോള്‍ സര്‍വസാധാരയായി കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് കുഴഞ്ഞു വിണുള്ള മരണം.

ഇതിന്റെ കാരണം വ്യക്തമായി ആധുനിക വൈദ്യ ശാസ്ത്രം കണ്ടെത്തിയിട്ടില്ല.

എല്ലാം ഹാര്‍ട്ട് അറ്റാക്കിന്റെ കണക്കില്‍ പെടുത്തുകയാണ.

കോവിഡ് വന്നതിന് ശേഷമാണ് ഇത്തരം വാര്‍ത്തകള്‍ കൂടുതലായി കേള്‍ക്കുന്നത്.

നല്ല ആരോഗ്യവാന്‍മാരെന്ന് നമ്മള്‍ കരുതുന്ന പലരും ഓര്‍ക്കാപ്പുറത്ത് ഇല്ലാതാവുന്നു.

എത്ര കഠിനമായ വ്യായാമം ചെയ്യുന്നവരും കുഴഞ്ഞുവീണു മരിക്കുന്നു.

ക്രമംതെറ്റിയുള്ള ഭക്ഷണ ശീലവും അമിതമായ ഫാസ്റ്റ്ഫുഡ് ഉപയോഗവും മൂലം കൊഴുപ്പ് അടിഞ്ഞുകൂടി രക്തപ്രവാഹത്തിനു തടസം നേരിടുന്നതാണ് ഓര്‍ക്കാപ്പുറത്തുള്ള മരണത്തിന്റെ പ്രധാനകാരണം.

കൊഴുപ്പ് അലിയിച്ചു കളയാനുള്ള ചെറിയ മരുന്നു നമ്മള്‍ തന്നെ ഉണ്ടാക്കി കഴിച്ചാല്‍ ഒരു പരിധി വരെ ഇതിന് ആശ്വാസം കിട്ടും.

ഒരു ചെറിയ കഷണം ഇഞ്ചി + അഞ്ച് അരി വെളുത്തുള്ളി + ഒരു ചെറുനാരങ്ങയുടെ പകുതി-ഇവ മൂന്നും ചേര്‍ത്ത് ചതച്ച് ഒന്നര ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് ഒരു ഗ്ലാസാക്കി ചുരുക്കി രാവിലെ വെറും വയറ്റില്‍ 30 ദിവസം ഉപയോഗിക്കുക അതിശയിപ്പിക്കുന്ന മാറ്റം ഉറപ്പാണ്.