ജിയോ മുട്ടുമടക്കി-റോഡില്‍ കുഴിക്കില്ല-കുഴി കോണ്‍ക്രീറ്റ് ചെയ്ത് അടക്കും.
തളിപ്പറമ്പ്: ഒടുവില്‍ ജിയോ മുട്ടുമടക്കി, കേബിള്‍ കുഴികള്‍ മാറ്റാന്‍ സമ്മതിച്ചു.
തളിപ്പറമ്പ് കോര്‍ട്ട് റോഡില്‍ കേബില്‍ വലിക്കാന്‍ പോസ്റ്റുകള്‍ കുഴിച്ചിടുന്നത് ഓവുചാലുകളുടെ വശങ്ങളിലേക്ക് മാറ്റും.
ഇതിനായി ഇന്നലെ രാത്രിയില്‍ നിര്‍മ്മിച്ച കുഴികള്‍ ജിയോ അധികൃതര്‍ തന്നെ കോണ്‍ക്രീറ്റ് ചെയ്ത് അടക്കും.
ഇന്നലെ രാത്രിയിലാണ് കുഴിയെടുക്കാനുള്ള നീക്കം നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്റെ നേതൃത്വത്തില്‍ തടഞ്ഞത്.
ഇന്ന് രാവിലെ നടന്ന ചര്‍ച്ചയില്‍ കേബിള്‍കുഴി ഓവുചാലിന്റെ വശങ്ങളിലേക്ക് മാറ്റാന്‍ ജിയോ അധികൃതര്‍ സമ്മതിക്കുകയായിരുന്നു.
ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.