പരിയാരം സ്വദേശി തഞ്ചാവൂരില്‍ മരിച്ചു.
പരിയാരം: പരിയാരം സ്വദേശി തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ മരിച്ചു.

മുടിക്കാനത്തെ ഇടച്ചേരിയന്‍ ഹൗസില്‍ ജിതിന് തോമസ്(37) ആണ് മരിച്ചത്.
തോമസ്-ക്രിസ്റ്റീന ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: ജിനു, ജിഷ്ന.
രണ്ട് മാസം മുമ്പാണ് സുഹൃത്തുക്കളോടൊപ്പം തഞ്ചാവൂരില്‍ ജോലിക്ക് പോയത്.
ഇന്നലെ (ശനി) വൈകുന്നേരം ആറോടെ ഹൃദയാഘാതം മൂലം മരിച്ചതായാണ് നാട്ടില്‍ വിവരം ലഭിച്ചത്.
ബന്ധുക്കള്‍ തഞ്ചാവൂരിലേക്ക് പോയിട്ടുണ്ട്.
മൃതദേഹം തിങ്കളാഴ്ച്ച നാട്ടിലെത്തിച്ച് മുടിക്കാനം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ സംസ്ക്കരിക്കും.
