ജ്ഞാനഭാരതി ഗ്രന്ഥാലയം മല്ലിശ്ശേരി കരുണാകരന് അനുസ്മണം, പൂര്‍വിക നേതൃത്വ സംഗമം
മാതമംഗലം: മാതമംഗലത്തിന്റെ അക്ഷര വെളിച്ചമായ ജ്ഞാനഭാരതി ഗ്രന്ഥാലയം ആന്‍ഡ് വായനശാലയുടെ അറുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വിക നേതൃത്വ സംഗമം സംഘടിപ്പിച്ചു.

ചടങ്ങില്‍ മുന്‍കാല ഭാരവാഹികളെ ആദരിച്ചു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ടി.തമ്പാന് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ഗന്ഥശാല പ്രസിഡന്റ് കെ.സി.ടി.പി.അജിത ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
ഗ്രന്ഥശാലയുടെ സ്ഥാപകന്‍ മല്ലിശ്ശേരി കരുണാകരന് മാസ്റ്ററെ അനുസ്മരിച്ച് പയ്യന്നൂര്‍ കുഞ്ഞിരാമ മാസ്റ്റര്‍ സംസാരിച്ചു.
ചടങ്ങില്‍ വജ്ര ജൂബിലി ലോഗോ പ്രകാശനം നിര്‍വഹിച്ചു.
പി.കുഞ്ഞിരാമന് മാസ്റ്റര്‍, പി കുഞ്ഞിക്കണ്ണന് മാസ്റ്റര്‍, പി.പി.കോരന്മാസ്റ്റര്, കെ ദാമോദര പൊതുവാള് എന്നിവരെ ആദരിച്ചു. കെ..സി.യശോദ ടീച്ചര്‍ സംസാരിച്ചു.
സെക്രട്ടറി കെ.വി.മനോജ് സ്വാഗതവും കെ പ്രിയേഷ് നന്ദിയും പറഞ്ഞു.
കെ വി ജിനേഷ് ആണ് ലോഗോ തയ്യാറാക്കിയത്.
