ജോണിസാറ് വേണേല്‍ ചെങ്കൊടി പിടിക്കും, ചെയര്‍മാന്‍ സ്ഥാനവും കാറും കിട്ടണം-
കോട്ടയം: കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനവും സ്‌റ്റേറ്റ് കാറും നല്‍കിയാല്‍ എല്‍ഡിഎഫിലേക്ക് വരാമെന്ന് ജോണി നെല്ലൂര്‍.
കേരള കോണ്‍?ഗസ് (എം) നേതാവ് എ.എച്ച്.ഹഫീസുമായുള്ള ഫോണ്‍ സന്ദേശമാണ് പുറത്തായത്. ബിജെപിയിലേക്ക് പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം ഫോണ്‍ സംഭാഷണത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
ന്യൂനപക്ഷ ചെയര്‍മാന്‍, കോഫി ബോര്‍ഡ് ചെയര്‍മാന്‍, സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍, കേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളിലൊന്ന് ബിജെപി ഓഫര്‍ ചെയ്തിട്ടുണ്ടെന്നാണ് ജോണി നെല്ലൂര്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്.
മാത്യൂ സ്റ്റീഫനൊക്കെ കൂടെ പോവുകയാണെന്നും അവരെ ക്രോഡീകരിച്ച് പുതിയ സംവിധാനം ഉണ്ടാക്കിക്കൂടേയെന്നും ഹഫീസ് പറയുമ്പോള്‍ അത്തരത്തില്‍ ബിജെപിയില്‍ പോവാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നാണ് ജോണി നെല്ലൂര്‍ പ്രതികരിക്കുന്നത്.
1991 മൂവാറ്റുപുഴ നിയോജകമണ്ഡലത്തില്‍ നിന്നാണ് ജോണി നെല്ലൂര്‍ ആദ്യമായി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെടുന്നത്.
ഇവിടെ നിന്നും 3 തവണ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 15 വര്‍ഷത്തോളം നിയമസഭാംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1991, 1996, 2001 നിയമസഭകളിലാണ് ഇവിടെനിന്നും തെരഞ്ഞെടുക്കപ്പെട്ടത്. മൂവാറ്റുപുഴയില്‍ നിന്ന് തുടര്‍ച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയും ഇദ്ദേഹമാണ്.
എന്നാല്‍ 2 പ്രാവശ്യം ഇവിടെ നിന്ന് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.
2011 ല്‍ അദ്ദേഹം അങ്കമാലിയില്‍ നിന്ന് മത്സരിച്ചെങ്കിലും മുന്‍ മന്ത്രി ജോസ് തെറ്റയിലിനോട് പരാജയപ്പെട്ടു.
അതേസമയം കേരളാ കോണ്‍ഗ്രസ് എമ്മിന്റെതായി ഒരു പ്രസ്താവനയും പുറത്ത് വന്നിട്ടുണ്ട്.
കോണ്‍ഗ്രസ് (എം) പ്രതിനിധി എന്ന പേരില്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാര്‍ത്തയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
പാര്‍ട്ടിയുടെ ഔദ്യോഗിക കാര്യങ്ങള്‍ അറിയിക്കാനോ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനോ എ.എച്ച് ഹഫീസിനെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടില്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.