പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക-ജോയിന്റ് കൗണ്‍സില്‍
പിലാത്തറ: 2013 ഏപ്രില്‍ മുതല്‍ സിവില്‍ സര്‍വ്വീസില്‍ നടപ്പിലാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റ്യാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി പുന:സ്ഥാപിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ കല്യാശേരി മേഖല സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മറ്റി അംഗം എന്‍.യമുന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജീവനക്കാര്‍ക്ക് ലഭിക്കേണ്ടുന്ന ഡി എ കുടിശിക എത്രയും പെട്ടന്ന് അനുവദിക്കണമെന്നും, പ്രതിസന്ധി കാലഘട്ടങ്ങളിലും ഒട്ടേറെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ കൂടി പരിഗണിക്കണമെന്നും അവര്‍ ആഭിപ്രായപ്പെടു.
മേഖല പ്രസിഡന്റ് എ.ശ്രീവിദ്യ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കൗണ്‍സില്‍ അംഗം ടി. എസ്.പ്രദീപ് സംഘടനാ റിപ്പോര്‍ട്ടും മേഖല സെക്രട്ടറി ഇ.സി.രമേശന്‍ പവര്‍ത്തന റിപ്പോര്‍ട്ടും മേഖല ട്രഷറര്‍ ജെ.സാബു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ജില്ലാസെക്രട്ടറി റോയി ജോസഫ്, വൈസ് പ്രസിഡന്റ് കെ.ഭവ്യ, എം.ജ്യോതി, മഹേഷ് കുമാര്‍, പവിത്രന്‍ കോത്തില എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി എ.ശ്രീവിദ്യ (പ്രസിഡന്റ്), കുസുമം തോമസ് (വൈസ്:പ്രസിഡന്റ്), എം.വി.മഹേഷ് കുമാര്‍
(സെക്രട്ടറി), സി.രാഘവന്‍(ജോ: സെക്രട്ടറി), പി.സതീശന്‍(ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.