ആശുപത്രി മുറ്റത്ത് ആട്ടവിളക്ക് തെളിഞ്ഞു, രൗദ്രഭീമനും ദുശാസനനും അരങ്ങുതകര്‍ത്താടി.
പിലാത്തറ: ആശുപത്രിക്ക് മുന്നില്‍ അട്ടവിളക്ക് തെളിഞ്ഞപ്പോള്‍ രൗദ്രഭീമനും ദുശാസനനും അരങ്ങുതകര്‍ത്താടി.
പ്രശസ്തമായ കേശവതീരം ആയുര്‍വേദ ഗ്രാമത്തിലാണ് വെള്ളിയാഴ്ച്ച രാത്രി കഥകളി അരങ്ങേറിയത്.
പഞ്ചാബില്‍ നിന്നും കേരളത്തില്‍ ആയുര്‍വേദ പഠനത്തിനെത്തിയ 30 ഡോക്ടര്‍മാരുടെ സംഘം കഥകളി കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെയാണ് കേശവതീരം എം.ഡിയും കഥകളി ആസ്വാദകനുമായ വെദിരമന വിഷ്ണുനമ്പൂതിരി ആശുപത്രിയില്‍ തന്നെ കഥകളി അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.
കേശവതീരം കലാവേദിയുടെ നേതൃത്വത്തില്‍ ചെറുതാഴത്തെ ശ്രീവിദ്യാ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ആര്‍ട്‌സാണ് കഥകളി അവതരിപ്പിച്ചത്.
രൗദ്രഭീമനായി കോട്ടക്കല്‍ രാജുമോഹനും ദുശ്ശാസനനായി കലാമണ്ഡലം ആഷിക്കുമാണ് അരങ്ങിലെത്തിയത്.
കലാമണ്ഡലം ഹരി നമ്പൂതിരി പാട്ടും കലാമണ്ഡലം ആശ്വാസ് ചെണ്ടയും സതീശന്‍ നമ്പൂതിരി മദ്ദളവും കൈകാര്യം ചെയ്തു.
ചുട്ടി കോട്ടക്കല്‍ രവിയും അണിയറ സത്ക്കലപീഠം പ്രേമനുമാണ്.
ആദ്യമായിട്ടാണ് കേശവതീരം കലാവേദി ആശുപത്രി മുറ്റത്ത് കഥകളിവേദി ഒരുക്കിയത്. ഒ
രാഴ്ച്ചത്തെ പഠനത്തിനെത്തിയ ഉത്തരേന്ത്യന്‍ സംഘത്തിന് കഥകളി മറക്കാനാവാത്ത അനുഭവമായെന്ന് സംഘത്തലവനായ പഞ്ചാബ് ഗവ.മെഡിക്കല്‍ ഓഫീസര്‍ ഡോ.ലളിത് കന്‍സാള്‍ പറഞ്ഞു.
ആശുപത്രിയിലെ ചികില്‍സയില്‍ കഴിയുന്ന രോഗികള്‍ക്ക് പുറമെ കഥകളിസംഗീതം കേട്ടതോടെ നാട്ടുകാര്‍ കൂടി
കൂടി എത്തിയതോടെ കഥകളി ആസ്വദിക്കാന്‍ നല്ല സദസും ആശുപത്രി മുറ്റത്ത് ഒത്തുചേര്‍ന്നു.