ഏഴിലംപാലപൂത്തു-പൂമരങ്ങള്‍ കുടപിടിച്ചു-അനശ്വരഗാനത്തിന് ഇന്ന് സുവര്‍ണ്ണജൂബിലി ദിനം.

മലയാളത്തിലെ ആദ്യത്തെ പാന്‍ഇന്ത്യന്‍ മൂവീ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് നീലായുടെ ബാനറില്‍സപി.സുബ്രഹ്‌മണ്യം നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച കാട്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, കൊങ്ങിണി ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമ വലിയ സാമ്പത്തിക വിജയവും നേടി.

വേദ്പാല്‍ വര്‍മ്മ സംഗീതം പകര്‍ന്ന ഏക മലയാളസിനിമയാണ് കാട്.

ഈ ഗാനങ്ങല്‍ 50 വര്‍ഷം കഴിഞ്ഞിട്ടും നിത്യവും കേള്‍ക്കുന്നവര്‍നിരവധി.

മധു, വിജയശ്രീ, വിന്‍സെന്റ്, തിക്കുറിശി, കൊട്ടാരക്കര, ആനന്ദന്‍, എസ്.പി.പിള്ള, ബഹദൂര്‍, കെ.വി.ശാന്തി, വരലക്ഷ്മി എന്നിവരാണ് പ്രധാനവേഷങ്ങല്‍ ചെയ്തത്.

ഇപ്പോള്‍ യൂട്യൂബില്‍ കാണുമ്പോഴും മടുപ്പിക്കാത്ത സിനിമ എന്ന നിലയില്‍ കാട് ഒരു ക്ലാസിക്ക് തന്നെയെന്ന് പറയുന്നതില്‍ തെറ്റില്ല.

എസ്.എല്‍.പുരം സദാനന്ദനാണ് കഥ, തിരക്കഥ, സംഭാഷണം രചിച്ചത്.

യു.രാജഗോപാല്‍ ക്യാമറയും കെ.നാരായണന്‍ ചിത്രസംയോജനവും നിര്‍വ്വഹിച്ചു.

ഈസ്റ്റ്മാന്‍ കളറില്‍ നിര്‍മ്മിക്കപ്പെട്ട സിനിമയുടെ കലാസംവിധാനം ഗംഗ, പോസ്റ്റര്‍-വല്‍സന്‍.

ഗാനങ്ങള്‍( ശ്രീകുമാരന്‍തമ്പി-സംഗീതം-വേദ്പാല്‍ വര്‍മ്മ).

1-അമ്പിളി വിടരും പൊന്‍മാനം-യേശുദാസ്, ജാനകി.

2-എന്‍ചുണ്ടില്‍ രാഗമന്ദാരം-പി.സുശീല.

3-എന്‍ ചുണ്ടില്‍ രാഗനൊമ്പരം-എസ്.ജാനകി.

4-ഏഴിലം പാലപൂത്തു പൂമരങ്ങള്‍-യേശുദാസ്, പി.സുശീല.

5-പൗര്‍ണ്ണമിതന്‍-കെ.പി.ബ്രഹ്‌മാനന്ദന്‍, ബി.വസന്ത.

6-വേണോ വേണോ-പി.ബി.ശ്രീനിവാസ്, എല്‍.ആര്‍.ഈശ്വരി.