സുധാകരന്റെ പരാതിയില്‍ കൈരളി ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസ്.
കണ്ണൂര്‍: തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് കൈരളി ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.

കണ്ണൂരിലെ റിപ്പോര്‍ട്ടര്‍ സന്തോഷിന്റെ പേരിലാണ് കേസ്.
കണ്ണൂര്‍ ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്റെ മുന്‍ പി.എ ബി.ജെ.പിയില്‍ ചേര്‍ന്നതായി തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതായി സുധാകരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
23 നാണ് സുധാകരന്റെ മുന്‍ പി.എ ബി.ജെ.പിയില്‍ ചേര്‍ന്നതായി കൈരളി ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്.
തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇല്ലാത്ത ആളെയാണ് പി.എ ആണെന്ന പേരില്‍ അവതരിപ്പിച്ചതെന്നും ഇത് എന്റെ വിജയത്തെ ബാധിക്കുന്ന വിധത്തില്‍ തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് ചാനലിലൂടെ സംപ്രേഷണം ചെയ്തതെന്നാണ് സുധാകരന്റെ വാദം.
കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി(ഒന്ന്)യുടെ അനുമതിയോടെയാണ് കേസെടുത്തത്.
