കലാഭവന്‍ നവാസ് ചോറ്റാനിക്കരയിലെ ഹോട്ടലില്‍ മരിച്ചനിലയില്‍
കൊച്ചി: സിനിമ, മിമിക്രി താരം കലാഭവന്‍ നവാസ് (51) നിര്യാതനായി.
ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷൂട്ടിങ് കഴിഞ്ഞ് റൂമിലെത്തിയതായിരുന്നു.
പിന്നാലെയാണ് മരണം.
പ്രകമ്പനമെന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് മരണം.
ഇന്ന് അദ്ദേഹത്തിന്റെ അവസാന ഷെഡ്യൂളായിരുന്നു.
ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രഥാമിക വിവരം.
നാടകം, ടെലിവിഷന്‍ പരിപാടികള്‍, ചലച്ചിത്ര നടന്, ഗായകന്, ഹാസ്യ നടന്, മിമിക്രി ആര്‍ട്ടിസ്റ്റ് എന്നി നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച താരമാണ്.
മിമിക്സ് ആക്ഷന്‍ 500, ഹിറ്റ്ലര്‍ ബ്രദേഴ്സ്, ജൂനിയര്‍ മാന്‍ഡ്രേക്ക്, മാട്ടുപ്പെട്ടി മച്ചാന്, ചന്ദമാമ, തില്ലാന തില്ലാന, വെട്ടം അടക്കം നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
1995 ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറിയത്.
മിമിക്രി ഷോകളിലൂടെയാണ് നവാസ് മലയാളികള്‍ക്ക് സുപരിചിതനാകുന്നത്.
കലാഭവന്‍ മിമിക്രി ട്രൂപ്പില്‍ അം?ഗമായിരുന്നു. സഹോദരന് നിയാസ് ബക്കറിനൊപ്പം നിരവധി സ്റ്റേജ് ഷോകളും അവതരിപ്പിച്ചിട്ടുണ്ട്.
നടി രഹനയാണ് നവാസിന്റെ ഭാര്യ.
അദ്ദേഹത്തിന്റെ പിതാവ് പ്രസിദ്ധ സിനിമ നടനായിരുന്ന അബൂബക്കര്‍.
1995ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറിയത്.
മിമിക്രി ഷോകളിലൂടെയാണ് നവാസ് മലയാളികള്‍ക്ക് സുപരിചിതനാകുന്നത്.
കലാഭവന്‍ മിമിക്രി ട്രൂപ്പില്‍ അംഗമായിരുന്നു. സഹോദരന് നിയാസ് ബക്കറിനൊപ്പം നിരവധി സ്റ്റേജ് ഷോകളും അവതരിപ്പിച്ചിട്ടുണ്ട്.
ഇടക്കാലത്ത് സിനിമയില്‍ നിന്നു വിട്ടുനിന്നിരുന്നു.
പിന്നീട് സമീപ കാലത്ത് വീണ്ടും സിനിമകളില്‍ സജീവമായി.
ഈയടുത്ത് റിലീസ് ചെയ്ത ധ്യാന്‍ ശ്രീനിവാസന് നായകനായ ഡിറ്റക്ടീവ് ഉജ്ജ്വലന്‍ അടക്കമുള്ള സിനിമകളില്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിരുന്നു.
