30 ദിവസം ഇനി കളരിപ്പയറ്റ് പരിശീലിക്കാം-

നടുവില്‍: നടുവില്‍ ഗ്രാമ പഞ്ചായത്ത് കായിക വികസന പദ്ധതി 2021-22 ന്റെ ഭാഗമായി കളരിപ്പയറ്റ് പരിശീലനം സംഘടിപ്പിക്കുന്നു.

ജനുവരി 10 ന് തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം രണ്ടിന് നടുവില്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍ ഉദ്ഘാടനം ചെയ്യും.

വൈസ് പ്രസിഡന്റ് രേഖാ രഞ്ജിത്ത് അധ്യക്ഷത വഹിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് സെബാസ്റ്റ്യന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ വിലങ്ങോലില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസി ജോസഫ്,

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.പി.വഹീദ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ധന്യമോള്‍, ഷീബ ജയരാജന്‍, (ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ) റജി പടിഞ്ഞാറെ ആനിശ്ശേരി, പഞ്ചായത്ത് സെക്രട്ടറി കെ.ദിനേശന്‍, നടുവില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.പി.ദാമോദരന്‍, ഹെഡ് മാസ്റ്റര്‍ ലതീഷ്, വെള്ളാട് ജി.യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ.വി.ബാബു എന്നിവര്‍ പ്രസംഗിക്കും.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കായിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അവരില്‍ പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഗ്രാമ പഞ്ചായത്തിന്റെ 2021-22 വികസന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന 30 ദിവസത്തെ കളരി പരിശീലനത്തിനാണ് തുടക്കംകുറിക്കുന്നത്.