കല്‍ക്കോ ഇനി കെട്ടിട നിര്‍മ്മാണസാമഗ്രികളുടെ വിപണന രംഗത്തേക്കും.
ധര്‍മ്മശാല: കല്‍ക്കോ കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വിപണന രംഗത്തേക്കും.

കല്‍ക്കോ നീതി ബില്‍ഡിങ്ങ് മെറ്റീരിയല്‍സ് ഇലക്ട്രിക്കല്‍ ആന്റ് പ്ലംബിംഗ് വിഭാഗം നാളെ (ഏപ്രില്‍ 23 ന്) ഉച്ചക്ക് ശേഷം രണ്ടിന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
ആന്തൂര്‍ നഗരസഭാ ഓഫീസിന് സമീപത്തെ കല്‍ക്കോ കോംപ്ലക്‌സിലാണ് പുതിയ വിഭാഗം ആരംഭിക്കുന്നത്.
ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.മുകുന്ദന്‍ അധ്യക്ഷത വഹിക്കും.
ആദ്യവില്‍പ്പന ഉദ്ഘാടനം ഹാന്‍വീവ് ചെയര്‍മാന്‍ ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും.
ലോഗോ പ്രകാശനം വിസ്മയ പാര്‍ക്ക് ചെയര്‍മാന്‍ പി.വി.ഗോപിനാഥും സീനിറ്ററീസ് ഡിസ്‌പ്ലെ ഉദ്ഘാടനം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി.ഒ.ഗംഗാധരനും നിര്‍വ്വഹിക്കും.
മുന്‍ ചെയര്‍പേഴ്‌സന്‍ പി.കെ.ശ്യാമള, വിസ്മയ വൈസ് ചെയര്‍മാന്‍ കെ.സന്തോഷ്, ടി.ചന്ദ്രന്‍, സി.എം.കൃഷ്ണന്‍, ടി.ടി.ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
കെ.ദാമോദരന്‍ മാസ്റ്റര്‍, ടി.ബാലകൃഷ്ണന്‍, വി.സതീദേവി, കെ.ഗണേശന്‍, ടി.കെ.വി.നാരായണന്‍, പി.പി.സുനിലന്‍, എന്‍.വി.ധന്യ, കെ.പ്രേമരാജന്‍, കെ.മോഹനന്‍,
പാച്ചേനി വിനോദ്കുമാര്‍, ഇ.ജയന്‍, ഇ.മോഹനന്‍, എം.രാജഗേപാലന്‍, കെ.ലക്ഷ്മണന്‍, കെ.രവീന്ദ്രന്‍, ടി.മനോഹരന്‍, പി.പ്രകാശന്‍, ഇ.അജിത, എം.ശശീന്ദ്രന്‍, ഇ.രവിചന്ദ്രന്‍, ടി.വി.നാരായണന്‍ എന്നിവര്‍ പ്രസംഗിക്കും.
കല്‍ക്കോ പ്രസിഡന്റ് സി.അശോക് കുമാര്‍ സ്വാഗതവും സെക്രട്ടറി എ.ഇ.ജിതേഷ്‌കുമാര്‍ നന്ദിയും പറയും.
കണ്ണൂര്‍ കല്ല്‌കൊത്ത് തൊഴിലാളി ക്ഷേമസഹകരണ സംഘം(കല്‍ക്കോ) വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ വന്‍വിജയമായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
