കല്ലിങ്കീല്‍ വീണ്ടും കോണ്‍ഗ്രസ് ഓഫീസില്‍-തകര്‍ക്കപ്പെട്ട കോണ്‍ഗ്രസ് മന്ദിരം സന്ദര്‍ശിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ തകര്‍ക്കപ്പെട്ട തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരം സന്ദര്‍ശിച്ചു.

ഇന്നലെ രാത്രി ഒന്‍പതരയോടെ സി.പി.എം പ്രവര്‍ത്തകര്‍ അക്രമിച്ച്ചുമര്‍ ഒഴികെ വസ്തുവകകളെല്ലാം അടിച്ചു തകര്‍ത്ത ഓഫീസ് ഇന്ന് ഉച്ചക്കാണ് കല്ലിങ്കീല്‍ സന്ദര്‍ശിച്ചത്.
ഇദ്ദേഹം മണ്ഡലം പ്രസിഡന്റായിരിക്കെയാണ് പഴയ ഓഫീസ് ഇന്നത്തെ നിലയില്‍ നവീകരിച്ചത്.
കല്യാശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കാപ്പാടന്‍ ശശിധരന്‍, സി.വി.ഉണ്ണി, നഗരസഭാ കൗണ്‍സിലര്‍ സി.പി.മനോജ്, മധുസൂതനന്‍ ആടിക്കുംപാറ എന്നിവരും കല്ലിങ്കീലിനോടൊപ്പം ഉണ്ടായിരുന്നു.
നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് കല്ലിങ്കീല്‍ പാര്‍ട്ടി പ്രവര്‍ത്തന രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണിപ്പോള്‍.
