മലയാളത്തിന്റെ നിത്യഹരിത പ്രേതഗാനം ഈ സിനിമയില്‍.
മലയാളി ഒരിക്കലും മറക്കാത്ത പ്രേതഗാനമാണ് നിഴലായ് ഒഴുകിവരും ഞാന്‍ യാമങ്ങള്‍ തോറും കൊതിതീരുവോളം എന്നത്.
45 വര്‍ഷങ്ങല്‍ക്ക് മുമ്പ് 1979 ഫെബ്രുവരി 9 നാണ് കള്ളിയങ്കാട്ടുനീലി എന്ന ഈ സിനിമ റിലീസ് ചെയ്തത്.
എം.മണി സുനിത പ്രൊഡക്ഷന്‍സിന് വേണ്ടി നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തത് എം.കൃഷ്ണന്‍നായര്‍.
മധു,സുധീര്‍, ജയഭാരതി, ജഗതി ശ്രീകുമാര്‍, മണവാളന്‍ ജോസഫ്, പറവൂര്‍ ഭരതന്‍, ആര്യാട് ഗോപാലകൃഷ്ണന്‍, വീരന്‍, പ്രവീണ, നൂഹു, മഞ്ചേരി ചന്ദ്രന്‍, ആര്‍.വി.എസ്.നായര്‍, ടി.പി.മാധവന്‍ എന്നിവരാണ് പ്രധാന നടീനടന്‍മാര്‍.
ജഗതി എന്‍.കെ. ആചാരിയാണ് കഥ, തിരക്കഥ, സംഭാഷണം രചിച്ചത്. ബ്ലാക്ക് ആന്റ് വൈറ്റില്‍ നിര്‍മ്മിക്കപ്പെട്ട സിനിമയുടെ ക്യാമറ ബാലസുന്ദരം, എഡിറ്റര്‍-ഹരിഹരപുത്രന്‍. അമ്പിളിയാണ് കലാ സംവിധാനവും പരസ്യവും.
ജോളി ഫിലിംസാണ് വിതരണക്കാര്‍.
ബിച്ചു തിരുമലയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ശ്യാം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തമ്പുരാന്റെ ചതിയില്‍പെട്ട് മരിച്ച കള്ളിയങ്കാട്ടുനീലിയുടെ കഥ ഫ്‌ളാഷ്ബാക്കായി പറഞ്ഞുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.
ഇതോട് കോര്‍ത്തിണക്കിയ ഒരു പ്രേതകഥയാണ് കള്ളിയങ്കാട്ടുനീലിയുടേത്.
പ്രേതത്തെ സൃഷ്ടിച്ചയാളെ കണ്ടെത്തി പോലീസ് പിടികൂടുന്നതോടെ സിനിമ അവസാനിക്കുന്നു.
ഗാനങ്ങള്‍-
1-നിഴലായ് ഒഴുകിവരും ഞാന്‍-എസ്.ജാനകി.
2-സ്വര്‍ണം മേഞ്ഞ കൊട്ടാരത്തില്-യേശുദാസ്.
3-ഓം രക്തചാമുണ്ഡേശ്വരീ-യേശുദാസ്.
