കനിവ് 108 ആംബുലന്‍സ് തികച്ചും സൗജന്യമായി–തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍-

തളിപ്പറമ്പ്: രോഗികള്‍ക്കായി കനിവ് ആംബുലന്‍സുകള്‍ സജ്ജം.

ആക്‌സിഡന്റ് കേസുകള്‍ ഉള്‍പ്പടെ വീടുകളില്‍ നിന്നും ആശുപത്രിയിലേക്കും.

ആശുപത്രികളില്‍ നിന്ന് മറ്റ് ആശുപത്രികളിലേക്കും അടിയന്തരമായി ഷിഫ്റ്റ് ചെയ്യാന്‍ എല്ലാവിധ രോഗികള്‍ക്കും ഈ സേവനം 24 മണിക്കൂറും പ്രയോജനപ്പെടുത്താവുന്നതാണ്.

ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനായി ഏതൊരാള്‍ക്കും ‘108’ എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ നല്‍കിയാല്‍ 108 ആംബുലന്‍സ് ഉടനടി പ്രസ്തുത സ്ഥലത്ത് എത്തിച്ചേരുന്നതാണ്..

ആംബുലന്‍സില്‍ ഒരു സാറ്റാഫ് നേഴ്‌സും ഓക്‌സിജന്‍ ഉള്‍പ്പടെ അത്യാവശ്യ മരുന്നുകളും രോഗികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ കനിവ് 108 ആംബുലന്‍സ് സേവനം തികച്ചും സൗജന്യമാണ്. അത്യാവശ്യക്കാര്‍ക്ക് 7994466934 എന്ന നമ്പറിലും ബന്ധപ്പെടാം.