സംവിധായകന് പ്രദീപ് രാജ് കോവിഡ് ബാധിച്ച് മരിച്ചു-
ബെംഗളൂരു: കന്നട സംവിധായകന് പ്രദീപ് രാജ് (46) കോവിഡ് ബാധിച്ച് മരിച്ചു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹത്തെ കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രമേഹവും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു. വ്യാഴാഴ്ചയായിരുന്നു അന്ത്യം.
യഷ് നായകനായ കിരാതകയായിരുന്നു പ്രദീപ് രാജിന്റെ ആദ്യ ചിത്രം.
കിച്ച സുദീപ് പ്രധാനവേഷത്തിലെത്തിയ കിച്ചു, മിസ്റ്റര്‍ 420, രജനികാന്താ എന്നിവയായിരുന്നു മറ്റു ചിത്രങ്ങള്‍.
കിരാതകാ 2 എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം.