സിറ്റിയും റൂറലും നാളെ മാങ്ങാട്ടുപറമ്പില്‍ ഏറ്റുമുട്ടും.

തളിപ്പറമ്പ്: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്ണുര്‍ റൂറല്‍ ജില്ലാ പ്രഥമ സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റി അംഗമായിരുന്ന പരേതനായ കെ.വി.സജീവന്‍ സ്മാരക സൗഹ്യദ വോളിബോള്‍ മത്സരം സംഘടിപ്പിക്കുന്നു.

നാളെ മാര്‍ച്ച് 17 ന് വൈകുന്നേരം 5 മണിക്ക് മാങ്ങാട്ടുപറമ്പ് കെ.എ.പി ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടി റൂറല്‍ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസ്. ഉദ്ഘാടനം ചെയ്യും.

അഡീഷണല്‍ എസ്.പി.എ.ജെ.ബാബു പങ്കെടുക്കും.

റൂറല്‍ ജില്ലക്ക് വേണ്ടി പോലീസ് മേധാവി എം.ഹേമലതയും സിറ്റി ജില്ലക്കായി കമ്മീഷണര്‍ അജിത്ത്കുമാറും ജേഴ്‌സിയണിയും.

സംസ്ഥാന താരങ്ങള്‍ ഇരുടീമുകളിലും അണിനിരക്കും. മാര്‍ച്ച് 22 ന് കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കിലാണ് ജില്ലാ സമ്മേളനം നടക്കുക.