കണ്ണൂര്‍ ദസറ മതകീയ ആഘോഷത്തെ മതേതരമാക്കിയ കണ്ണൂര്‍ മാജിക്-റാം മോഹന്‍ പാലിയത്ത്
കണ്ണൂര്‍: തികച്ചും മതകീയ ആഘോഷമായ നവരാത്രി ആഘോഷത്തെ മതേതര ആഘോഷമാക്കിയ കണ്ണൂര്‍ ദസറ കണ്ണൂരിന്റെ മാജിക് ആണെന്നും ഇതിന് മുന്‍കൈയെടുത്ത കണ്ണൂര്‍ കോര്‍പറേഷനെ അഭിനന്ദിക്കുന്നുവെന്നും പ്രശസ്ത എഴുത്തുകാരനും കോളമിസ്റ്റുമായ രാംമോഹന്‍ പാലിയത്ത്.

കണ്ണൂര്‍ ദസറയുടെ എട്ടാം ദിനത്തിലെ സാംസ്‌കാരിക സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂരിലേക്കെത്തുന്നവരെ കണ്ണൂരിന്റെ സ്വന്തം ആളുകളായി മാറ്റുന്ന എന്തോ ഒരു മാജിക് കണ്ണൂരിനുണ്ട് .
കേരളത്തിലെ മത സൗഹാര്‍ദ്ദത്തിന് കോട്ടം തട്ടിക്കാന്‍ ഒരു രാഷ്ട്രീയ മത ചിദ്രശക്തികളെയും അനുവദിക്കരുത്. കേരളത്തെ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമാണെന്ന് പറഞ്ഞെങ്കില്‍ ഇന്ന് കേരളത്തെ ബ്രാന്‍ഡ് ആലയമാണെന്ന് പറയാം.
ബ്രാന്‍ഡുകള്‍ ഉപയോഗിച്ച് അതില്‍ ആനന്ദം കണ്ടെത്തുന്നവരായി ഇന്ന് കേരളീയര്‍ മാറുന്നതാണ് കാണാനാകുന്നത്. കേരളത്തിന്റെ നേതൃത്വം വടക്കോട്ടേക്ക് മാറുന്നതാണ് കാണാകുന്നത് .
അതില്‍ തന്നെ കണ്ണൂരിനാണ് കൂടുതല്‍ പ്രാധാന്യമുള്ളത്. ഉത്സവങ്ങളുടെ വില മനസിലാക്കി തന്നത് കോവിഡ് കാലഘട്ടമാണ്.കണ്ണൂര്‍ ദസറ കൂടുതല്‍ ജനകീയമാകട്ടെ എന്നും കൂടുതല്‍ ജനകീയമാകട്ടെ എന്നും കൂടുതല്‍ മതേതരമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ദസറയുടെ എട്ടാം ദിനത്തെ നടന ലഹരിയിലാറാടിച്ച് ആശാനടനം
കണ്ണൂരിനെ നൃത്ത ലഹരിയിലാറാടിച്ച് പ്രശസ്ത സിനിമ താരം ആശാശരത്തും സംഘവും അവതരിപ്പിച്ച ആശാനടനം കണ്ണൂര്‍ ദസറയുടെ ഹൃദയം കവര്‍ന്നു.
ഷൈജ ബിനീഷും ടീമും അവതരിപ്പിച്ച ക്ലാസിക്കല്‍ ഫ്യൂഷന്‍ ഡാന്‍സ് , ശ്രീഗംഗ എന്‍ കെ യുടെ ഭരതനാട്യം,ഇശല്‍ കണ്ണൂര്‍ ആര്‍ട്‌സ് ക്ലബ്ബിന്റെ കൊട്ടിപ്പാട്ട് , അശ്വതി എ ടി വി യുടെ ക്ലാസിക്കല്‍ ഡാന്‍സ്, കെ എം ദേവികയുടെ ഭരതനാട്യം , കണ്ണൂര്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ് എന്നിവയും അരങ്ങേറി.
എട്ടാം ദിവസത്തെ സാംസ്‌കാരിക സമ്മേളനം തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രശസ്ത എഴുത്തുകാരനും കോളമിസ്റ്റുമായ രാംമോഹന്‍ പാലിയത്ത് വിശിഷ്ടാതിഥിയായിരുന്നു .
കൗണ്‍സിലര്‍ എന്‍ സുകന്യ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍മാരായ കെ.ഷബീന ടീച്ചര്‍, വി.ബാലകൃഷ്ണന്‍, കെ.എന്‍.മിനി, കെ.വി.അനിത, പി.വി.കൃഷ്ണകുമാര്‍, രാഹുല്‍ കായക്കല്‍(ഐ.എന്‍.സി), ലക്ഷ്മണന്‍ തുണ്ടിക്കോത്ത് (ഐ.എന്‍.സി), ഫാറൂഖ് വട്ടപ്പൊയില്‍(ഐ.യു.എം.എല്‍.) എന്‍.എ.ഗഫൂര്‍ (ഐ യു എം എല്‍) കെ.പി.ബാലകൃഷ്ണന്‍ (തളാപ്പ് ഭക്തിസംവര്‍ദ്ധിനി യോഗ സമിതി),ടി.പി.അബ്ദുള്‍നാസര്‍ (എസ് ടി യു) തുടങ്ങിയവര്‍ സംസാരിച്ചു.
അവസാന ദിവസമായ ഇന്ന് സമാപന സമ്മേളനം മേയര്‍ മുസ്ലിഹ് മഠത്തിലിന്റെ അധ്യക്ഷതയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വഹിക്കും.
തുടര്‍ന്ന് കെ.കെ.അശ്വതി രജീഷ്, യുടെ ഭരതനാട്യം, സിനി ടീം മാതൃവേദി കീഴ്പ്പള്ളിയുടെ മാര്‍ഗ്ഗം കളി,ടീം ഡി ഐ എസിന്റെ ഒപ്പന , തളാപ്പ് റെസിഡന്റ് അസോസിയേഷന്റെ ഡാന്‍ഡിയ എന്നിവക്ക് ശേഷം അവിയല്‍ ബാന്‍ഡിന്റെ മ്യൂസിക്കല്‍ ഷോയും അരങ്ങേറും
