നേഴ്‌സുമാരും നേഴ്‌സിങ്ങ് അസിസ്റ്റന്റുമാരും ജോലിയെടുത്ത് തളരുന്നു,
പരിയാരം: നേഴ്‌സുമാരും നേഴ്‌സിങ്ങ് അസിസ്റ്റന്റുമാരും ജോലിയെടുത്ത് തളരുന്നു, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷം.
കോവിഡ് വീണ്ടും വ്യാപകമാവുകയും എന്‍.എച്ച്.എം വിഭാഗത്തിലെ നേഴ്‌സിങ്ങ്-നേഴ്‌സിങ്ങ് അസിസ്റ്റന്റുമാരെ
കൂട്ടത്തോടെ പിരിച്ചുവിടുകയും ചെയ്തതോടെയാണ് നിലവിലുള്ള ജീവനക്കാര്‍ക്ക് വിശ്രമമില്ലാതെ ജോലിചെയ്യേണ്ടി വന്നിരിക്കുന്നതെന്ന് ഇവര്‍ പരാതിപ്പെടുന്നു.
പ്രമേഹം ഉള്‍പ്പെടെ ജീവിത ശൈലി രോഗങ്ങളുടെ ഇരകളായ ജീവനക്കാര്‍ക്കും വിശ്രമമില്ലാതെ ജോലി നോക്കേണ്ടിവരുന്നത് ഇവരുടെ ആരോഗ്യത്തേയും ബാധിച്ചിട്ടുണ്ട്.
ക്ലീനിംഗ്-എക്‌സ്‌റേ വിഭാഗങ്ങളില്‍പെടുന്ന ജീവനക്കാരും സമാനമായ പ്രശ്‌നങ്ങളില്‍ പെട്ട് ദുരിതമനുഭവിക്കുകയാണ്.
എന്നാല്‍ റിസ്‌ക്ക് അലവന്‍സ് ഉള്‍പ്പെടെ യാതൊരു വിധത്തിലുള്ള പരിരക്ഷയും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.
നേഴ്‌സിങ്ങ് വിഭാഗത്തിലെ ബന്ധപ്പെട്ടവരോട് നിരവധി തവണ പരാതിപ്പെട്ടിട്ടും യാതൊരു ഫലവുമില്ലാത്ത അവസ്ഥയില്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ജീവനക്കാര്‍.
