ശമ്പളമില്ല-മെഡിക്കല്‍ കോളേജിന് മുന്നില്‍ ഇന്ന് അതിജീവനസമരം-എന്‍.ജി.ഒ.എ
പരിയാരം: ശമ്പളം ലഭിക്കാന്‍ മാസാമാസം യാചന, ഇന്ന് എന്‍.ജി.ഒ അസേസിയേഷന്റെ അതിജീവനസമരം.
ഉച്ചക്ക് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓഫീസിന് മുന്നിലാണ് സമരം നടത്തുന്നതെന്ന് എന്‍.ജി.ഒ.എ ബ്രാഞ്ച് പ്രസിഡന്റ് പി.ഐ.ശ്രീധരനും സെക്രട്ടറി യു.കെ.മനോഹരനും അറിയിച്ചു.
15 കോടി രൂപ ശമ്പളം നല്‍കാന്‍ അനുവദിച്ചിട്ടുണ്ടെന്ന് കേട്ടുകേള്‍വിയുണ്ടെങ്കിലും എപ്പോള്‍ ലഭിക്കുമെന്ന കാര്യത്തില്‍ ഒരുവിധ ഉറപ്പും ലഭിച്ചിട്ടില്ല.
മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് മുമ്പ് പരമാവധി എല്ലാമാസവും എട്ടാംതീയതിക്ക് മുമ്പ് ശമ്പളം ലഭിക്കാറുണ്ടായിരുന്നു.
എന്നാലിപ്പോള്‍ 2 വര്‍ഷത്തിനിടയില്‍ നിരവധി സമരങ്ങള്‍ ശമ്പളത്തിനായി നടത്തേണ്ടിവന്നിരുന്നു.
നേരത്തെ ലഭിച്ചിരുന്ന 12 ശതമാനം ഡി.എ മാത്രമാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്നത് ശമ്പളപരിഷ്‌ക്കരണത്തില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
ഇത്തരത്തില്‍ നിരവധി അവഗണനകളാണ് നേരിടേണ്ടിവന്നിരിക്കുന്നതെന്ന് ഇരുവരും പറഞ്ഞു.
സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന് പറയുന്നുണ്ടെങ്കിലും രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ പൊതുജനങ്ങള്‍ക്കോ ഇതേവരെ യാതൊരുവിധ
നേട്ടങ്ങളും ഉണ്ടായിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ കോളേജ് ഓഫീസിന് മുന്നില്‍ അതിജീവനസമരം നടത്തുന്നതെന്നും നേതാക്കള്‍ പറഞ്ഞു.