കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും താമസസൗകര്യം കാമ്പസിനകത്ത് തന്നെ–കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

Report ByNandalal-Pariyaram

പരിയാരം: കാമ്പസിന് പുറത്ത് താമസിക്കുന്ന എല്ലാ മെഡിക്കല്‍-പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ തന്നെ താമസസൗകര്യം ഒരുക്കും.

പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം.

മെഡിക്കല്‍ കോളേജിലേക്ക് വളരെ അത്യാവശ്യമായിട്ടുള്ളവരും പ്രിന്‍സിപ്പാളിന്റെ അനുമതി ലഭിച്ചവരുമായ ചില ജീവനക്കാര്‍ ഒഴികെയുള്ളവര്‍ ഹോസ്റ്റലുകളില്‍ നിന്ന് ഉടനടി മാറി താമസിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

നേഴ്‌സിങ്ങ്-ഫാര്‍മസി-പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന നൂറിലധികം വിദ്യാര്‍ത്ഥികള്‍ പുറത്തുള്ള ഹോസ്റ്റലുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും കോണ്‍വെന്റിലുമായാണ് താമസിക്കുന്നത്.

ഇത് ദുരിതപൂര്‍ണമായ അവസ്ഥ ഉണ്ടാക്കുന്നതായി കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ഉന്നതാധികൃതര്‍ക്ക് ഇതേപ്പറ്റി പരാതിയും നല്‍കിയിരുന്നു.

ഇതേ തുടര്‍ന്നാണ് പ്രിന്‍സിപ്പാള്‍ അടിയന്തിര തീരുമാനം കൈക്കൊണ്ടത്.

കഴിഞ്ഞ 25 വര്‍ഷമായി വിദ്യാര്‍ത്ഥികള്‍ അനുഭവിച്ചു വന്ന ദുരിതത്തിന് ഇതോടെ ശാശ്വത പരിഹാരമാവുകയാണ്.