കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-എന്‍.ജി.ഒ.അസോസിയേഷന്റെ ധര്‍മ്മസമരം ഇനി തിരുവനന്തപുരത്ത്-കെ.മുരളീധരന് എം.പി.ഉദ്ഘാടനം ചെയ്യും.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ ധര്‍മ്മസമരം ഇനി തിരുവനന്തപുരത്ത്.
ജീവനക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ ഇനിയും വിതരണം ചെയ്യാത്ത സര്‍ക്കാര്‍ നടപടിക്കെതിരെയാണ് നവംബര്‍ 3 ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടറുടെ ഓഫീസിന് മുന്നില്‍ എന്‍.ജി.ഒ.അസോസിയേഷന് നേതാക്കള്‍ സത്യാഗ്രഹം അനുഷ്ഠിക്കുന്നത്.
രാവിലെ 10 ന് നടക്കുന്ന സമരം കെ.മുരളീധരന് എം.പി.ഉദ്ഘാടനം ചെയ്യും. എന്‍.ജി.ഒ.അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ അധ്യക്ഷത വഹിക്കും.
സി.എം.പി.സംസ്ഥാന ജന.സെക്രട്ടറി സി.പി.ജോണ്‍ മുഖ്യപ്രഭാഷണം നടത്തും. നേരത്തെ എന്‍.ഡി.ഒ.അസോസിയേഷന് നടത്തിയ സമരത്തെതുടര്ന്ന്വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്കാന് സര്‍ക്കാര്‍ തയ്യാറായിരുന്നു.
എന്നാല്‍ നാലു വര്‍ഷത്തോളമായി പിടിച്ചുവെച്ച ക്ഷാമബത്ത അനുവദിക്കുക, ഗ്രേഡ് പ്രമോഷന് സമയബന്ധിതമായി നല്‍കുക, വാര്‍ഷിക ഇന്‍ക്രിമെന്റിലെ അപാകതകള്‍ പരിഹരിക്കുക,
ആഗിരണപ്രക്രിയ എത്രയുംപെട്ടെന്ന് പൂര്‍ത്തീകരിക്കുക, ജീവനക്കാരെ ദ്രോഹിക്കുന്ന സര്‍ക്കാര്‍നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം തിരുവനന്തപുരത്തേക്ക്
മാറ്റിയതെന്ന് എന്‍.ജി.ഒ.അസോസിയേഷന് മെഡിക്കല്‍ കോളേജ് ബ്രാഞ്ച് കമ്മറ്റി ഭാരവാഹികളായ പി.ഐ.ശ്രീധരന്, യു.കെ.മനോഹരന്, കെ.വി.ദിലീപ്കുമാര് എന്നിവര്‍ അറിയിച്ചു.