പുതുവര്‍ഷത്തില്‍ പ്രിന്‍സിപ്പാളാണ് താരം-സി.എസ്.എസ്.ഡി-പവര്‍ ലോണ്‍ഡ്രി ചുമതല നേഴ്‌സിങ്ങ് സൂപ്രണ്ടിന്
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രിന്‌സിപ്പാള്‍ വീണ്ടും ഇടപെടല്‍ ശക്തമാക്കി.

അണുവിമുക്ത വിഭാഗത്തിന്റെയും പവര്‍ ലോണ്‍ട്രിയുടെയും ചുമതല നേഴ്‌സിങ്ങ് സൂപ്രണ്ടിന്റെ പൂര്‍ണ്ണ ചുമതലയിലേക്ക് മാറ്റികൊണ്ട് പ്രിന്‍സിപ്പള്‍ ഉത്തരവിട്ടു.
ഇതിന്റെ അടിസ്ഥാനത്തില്‍ നേഴ്‌സിങ്ങ് സൂപ്പര്‍വൈസര്‍ മേരിക്കുട്ടിക്ക് ഇവയുടെ ചുമതല കൈമാറി. ഇന്ന് മുതലാണ് ഇത്തരവിന് പ്രാബല്യം.
സി.എസ്.എസ്.ഡി (സെന്‍ട്രല്‍ സ്‌റ്റേറൈല്‍ സപ്ലൈ ഡിപ്പാര്‍ട്ട്‌മെന്റ്)യിലും പവര്‍ ലോണ്‍ഡ്രിയിലും അടുത്ത ദിവസങ്ങളില്‍ ഉണ്ടായ ചില പ്രശ്‌നങ്ങള്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പ്രസിദ്ധീകരിച്ചതിനെതുടര്‍ന്ന് അന്വേഷണങ്ങള്‍ നടന്നിരുന്നു.
ഇതിന്റെ ഭാഗമായിട്ടാണ് നിലവില്‍ രണ്ട് വിഭാഗങ്ങളുടെയും ചുമതലയുണ്ടായിരുന്ന ടെക്‌നീഷ്യന്‍ വി.മല്ലേശനെ മാറ്റിയത്.
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നടപടികള്‍.
നേരത്തെ 24 മണിക്കൂര്‍ സ്‌റ്റേഡ്യൂട്ടി ഏര്‍പ്പെടുത്തിയ സീനിയര്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്കിടയില്‍ മുങ്ങുന്നതിനെതിരെ പ്രിന്‍സിപ്പാള്‍ പഞ്ചിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.
