ആശുപത്രി പ്രവര്‍ത്തനം വിലയിരുത്തി-തുടര്‍സമരം തല്‍ക്കാലം നിര്‍ത്തിവെച്ചു-അഡ്വ.രാജീവന്‍ കപ്പച്ചേരി

തളിപ്പറമ്പ്: പ്രസവവാര്‍ഡ് അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട സമരം തല്‍ക്കാലം നിര്‍ത്തിവെച്ചതായി ഡി.സി.സി ജന.സെക്രട്ടെറി അഡ്വ.രാജീവന്‍ കപ്പച്ചേരി.

ഇന്ന് രാവിലെ ആശുപത്രി സന്ദര്‍ശിച്ച് ആര്‍.എം.ഒ, ലേ സെക്രട്ടെറി എന്നിവരുമായി നിലവിലുള്ള അവസ്ഥ ചര്‍ച്ച ചെയ്തശേഷമാണ് തീരുമാനം.

താല്‍ക്കാലികമായി ഗൈനക്കോളജി വിഭാഗത്തില്‍ പുതിയ ഡോക്ടര്‍ ചുമതലയേറ്റിട്ടുണ്ട്.

പ്രസവവാര്‍ഡ് അടച്ചുപൂട്ടിയിട്ട് രണ്ട് മാസം കഴിഞ്ഞ ശേഷമാണ് തുറക്കാനുള്ള തീരുമാനമായത്.

പൂര്‍ണതോതില്‍ ലേബര്‍റൂമും പ്രസവവാര്‍ഡും പ്രവര്‍ത്തിച്ചുതുടങ്ങാന്‍ ഇനിയും ആഴ്ച്ചകലെടുത്തേക്കുമെന്ന് രാജീവന്‍ കപ്പച്ചേരി പറഞ്ഞു.

അതുപോലെ ആശുപത്രിയില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് കെട്ടിടവും ഉപകരണങ്ങളും വാങ്ങിവെച്ചുവെങ്കിലും അത് പ്രവര്‍ത്തിപ്പിക്കാനുഉള്ള ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാനോ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലേക്ക് ആശുപത്രി സേവനം ലഭ്യമാക്കാനോ സാധിക്കുന്നില്ല. ഇവിടെ  കെട്ടിട നിര്‍മ്മാണം നടത്തുക, ഉപകരണങ്ങള്‍ വാങ്ങുക. എന്നത് മാത്രമാണ് നടക്കുന്നത്.

ണ്ടു പ്രവര്‍ത്തികളിലൂടെയും കിട്ടേണ്ടവര്‍ക്ക് കിട്ടേണ്ടത് കിട്ടിയെന്നും ആശുപത്രിയിലെ പ്രവര്‍ത്തനം എന്തായാലും ഞങ്ങള്‍ക്ക് എന്ത് എന്ന സമീപമാണ് ഭരണകര്‍ത്താക്കള്‍ക്കുള്ളത്.

സാധാരണ ജനങ്ങളുടെ ആയുസ്സും ആരോഗ്യവും സംരക്ഷിക്കേണ്ട ഈ സ്ഥാപനം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

ആശുപത്രിയുടെ ഇന്നത്തെ അവസ്ഥ പൂര്‍ണമായി പരിഹരിച്ചില്ലെങ്കില്‍ മറ്റ് സമരപരിപാടികളിലേക്ക് കടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുപ്രവര്‍ത്തകന്‍ പി.മുഹമ്മദ് എഞ്ചിനിയര്‍, മനീഷ് പൂമംഗലം എന്നിവരും കപ്പച്ചേരിയോടൊപ്പം ആശുപത്രി സന്ദര്‍ശിച്ചു.