മുതലുമില്ല, പലിശയുമില്ല മാതാ ഫൈനാന്‍സ് ഉടമക്കെതിരെ കേസ്.

കൊട്ടിയൂര്‍: അമിതപലിശ വാഗ്ദാനം ചെയ്ത് വാങ്ങിയ നിക്ഷേപതുകയും പലിശയും നല്‍കിയില്ലെന്ന പരാതിയില്‍ രേഖലം പോലീസ് കേസെടുത്തു.

കൊട്ടിയൂരിലെ മാതാ ഫൈനാന്‍സ് ഉടമ ലിജോ.പി.ജോസിന്റെ പേരിലാണ് കേസ്.

സ്ഥിരനിക്ഷേപത്തിന് 18 ശതമാനം പലിശ വാഗ്ദാനം ചെയ്ത് അമ്പായത്തോട്ടിലെ തോണമാക്കല്‍ വീട്ടില്‍ മേരി തോമസില്‍ നിന്നും

2016 ജനുവരി മുതല്‍ 2019 ജനുവരി 28 വരെയുള്ള കാലത്ത് 15 ലക്ഷം രൂപ നിക്ഷേപം സ്വീകരിച്ചെങ്കിലും മുതലും പലിശയും അടക്കം 16,35,000 രൂപ തിരിച്ചു നല്‍കാതെ വഞ്ചിച്ചതായാണ് പരാതി.

കേളകം എസ്.ഐ ടി.കെ.മിനിമോള്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.