കോണ്‍വെന്റിന് നേരെ നടന്ന അക്രമം അപലനീയം-യൂത്ത് ഫ്രണ്ട് (എം)
കണ്ണൂര്‍: തളിപ്പറമ്പ് ആള്ളാംകുളം ഒറ്റപ്പാലനഗറിലെ എഫ്.സി.സി കോണ്‍വെന്റിനും ലേഡീസ്‌ഹോസ്റ്റലിനും നേരെ നടന്ന അക്രമം അപലനീയമാണെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അമല്‍ ജോയി കൊന്നക്കല്‍, ജില്ലാ പ്രസിഡന്റ് എബിന്‍ കുമ്പുക്കല്‍ എന്നിവര്‍ പറഞ്ഞു. അക്രമം നടത്തിയ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
സഭാസ്ഥാപനങ്ങള്‍ക്ക് നേരെ നടക്കുന്ന ഇത്തരം അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനും മത സ്വാതന്ത്ര്യം ഹനിക്കപ്പെടാതിരിക്കാനും സര്‍ക്കാരും നിയമപാലകരും സത്വര നടപടികള്‍ സ്വീകരിക്കണം. അന്വേഷണം ഊര്‍ജ്ജമാക്കുകയും എത്രയും വേഗം ഈ കിരാത നടപടികള്‍ നടത്തിയവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണമെന്നും, നാട്ടില്‍ സമാധാന അന്തരീക്ഷവും മതസൗഹാര്‍ദവും തകര്‍ക്കാതെയും സാഹോദര്യവും സൗഹൃദവും പുലര്‍ത്താനും എല്ലാവരും ശ്രമിക്കണമെന്നും യൂത്ത് ഫ്രണ്ട് (എം) നേതാക്കള്‍ ആവശ്യപ്പെട്ടു.

