കോണ്‍വെന്റിന് നേരെ നടന്ന ആക്രമണത്തില്‍ കേരള കോണ്‍ഗ്രസ് എം പ്രതിഷേധിച്ചു

തളിപ്പറമ്പ്: ഒറ്റപ്പാലനഗറിലെ എഫ്.സി.സി. കോണ്‍വെന്റിനെതിരെ നടന്ന ആക്രമണത്തില്‍ കേരള കോണ്‍ഗ്രസ് (എം) ശക്തമായി പ്രതിഷേധിച്ചു.

കഴിഞ്ഞ രാത്രിയില്‍ കോണ്‍വെന്റിന് നേരെ രാത്രി 9.30 മണിക്കും 11:30 മണിക്കും രണ്ടുതവണയായി നടന്ന കല്ലേറിലും ആക്രമണത്തിലും കേരള കോണ്‍ഗ്രസ് എം തളിപ്പറമ്പ് നിയോജകകമണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

നാട്ടിലെ സമാധാന ജീവിതം നശിപ്പിക്കുവാനായി ഇറങ്ങി പുറപ്പെട്ടിരിക്കുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇതു പോലുള്ള അക്രമ പരിപാടികള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കാതിരിക്കുവാനും പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടി ഉണ്ടാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തില്‍ ജെയിംസ് മരുതാനിക്കാട്ട് അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ സംസ്ഥാന ജന.സെക്രട്ടറി സജി കുറ്റിയാനിമറ്റം, തോമസ് ചൂരനോലില്‍, ജോണി പേമല, ബേബി ഉള്ളാട്ടില്‍ എം.കെ.മാത്യു മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധിച്ചു.

തളിപ്പറമ്പ്: എഫ്.സി.സി കോണ്‍വെന്റ് ചാപ്പലിന്റെ ജനല്‍ചില്ലുകള്‍ ഇരുട്ടിന്റെ മറവില്‍ കല്ലെറിഞ്ഞ് തകര്‍ത്ത സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ വേണമെന്ന് എ.കെ.സി.സി തളിപ്പറമ്പ് ഫൊറോന കമ്മിറ്റി ആവശ്യപ്പെട്ടു.

തലശ്ശേരി അതിരൂപത എ.കെ.സി.സി ഡയറക്ടര്‍ റവ.ഡോ.ഫിലിപ്പ് കവിയില്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ രുപത പ്രസിഡന്റ് അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേല്‍ ആധ്യക്ഷത വഹിച്ചു.

ഫൊറോന ഡയറക്ടര്‍ ഫാ.മാത്യു വളവനാല്‍, ഫൊറോന വികാരി ഫാ.മാത്യു വേങ്ങകുന്നേല്‍, ഇടവക കോ-ഓര്‍ഡിനേറ്റര്‍ ഡായി മാത്യു പ്ലാത്തോട്ടം, പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍ ടോമി കുരിശുംമൂട്ടില്‍, എം.കെ.മാത്യു മൂന്നുപീടിക, ലുക്കോസ് പള്ളിത്തറ, പൗലോസ് പറേടം, ജോണ്‍ കല്ലാട്ട്, ദേവസ്യ കൂന്താനം, മാത്യു കോലടി, ജയിംസ് മരുതാനിക്കാട്ട്, രാജു ചുരനോലില്‍, ജോസ് ചുക്കനാനി എന്നിവര്‍ പ്രസംഗിച്ചു.

പരിപാടിക്ക് ഫൊറോന പ്രസിഡന്റ് അഡ്വ.കെ.ഡി. മാര്‍ട്ടിന്‍ കൊട്ടാരത്തില്‍, ഇടവക പ്രസിഡന്റ് സിബി പരിയ നിക്കല്‍, സെക്രട്ടറി സജീവ് മുക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.