മരം ഭീഷണിയായി-പരാതിയുമായി ഇടവകവികാരി താലൂക്ക് വികസനസമിതിയില്‍
തളിപ്പറമ്പ്: ഗ്രൗണ്ട് നിര്‍മ്മാണത്തിനിടെ റോഡരികിലുള്ള മരത്തിന്റെ വേര് മുറിഞ്ഞ് അപകടാവസ്ഥയിലായത് മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് താലൂക്ക് വികസനസമിതി മുമ്പാകെ പരാതി.

കുറുമാത്തൂര്‍ നെടുമുണ്ട സെന്റ് കാതറിന്‍ ലബോറെ പള്ളി വികാരി ഫാ.പി.ജെ.വില്‍സനാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
പള്ളിയുടെ സ്ഥലത്താണ് ഗ്രൗണ്ട് വര്‍ക്ക് നടന്നത്.
പള്ളി കോമ്പൗണ്ടിന് പുറത്ത് റോഡരികിലെ മരത്തിന്റെ വേരുകളാണ് ഇതിനിടയില്‍ മുറിഞ്ഞത്.
ഈ ഭാഗത്ത് റോഡിന് വളവുള്ളതിനാല്‍ അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റിയില്ലെങ്കില്‍ കാലവര്‍ഷത്തിനിടയില്‍ കടപുഴകിവീണ് അപകടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.
മരം മുറിച്ചുനീക്കി ഈ ഭാഗത്തുള്ള തിട്ട നീക്കം ചെയ്യണമെന്നും വികാരി വികസനസമിതി മുമ്പാകെ ആവശ്യപ്പെട്ടു.
അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ പി.സജീവന്‍ യോഗത്തെ അറിയിച്ചു.
