എ.പി.ജെ.അബ്ദുള്‍കലാമിന്റെ പേരിലുള്ള സ്ഥാപനം അദ്ദേഹത്തിന്റെ ജീവിതംപോലെ പവിത്രമാകണം: കല്ലിങ്കീല്‍.
തളിപ്പറമ്പ്: മഹാനായ അബ്ദുള്‍ കലാമിന്റെ പേരില്‍ ആരംഭിക്കുന്ന സ്ഥാപനം അദ്ദേഹത്തിന്റെ ജീവിതം പോലെ പവിത്രമാകണമെന്ന് തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍.
ഡോ.എ.പി.ജെ അബ്ദുള്‍ കലാം അക്കാദമി പഠന കേന്ദ്രവും മിനി ഹാളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കല്ലിങ്കീല്‍.
പ്രകാശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
സുപ്രീം കോടതി അഭിഭാഷക അഡ്വ:രാജി ജോസഫ് വിശിഷ്ടാതിധിയായിരുന്നു.
വാര്‍ഡ് കൗണ്‍സിലര്‍ കെ.രമേശന്‍, രാമചന്ദ്രന്‍, രാധാകൃഷ്ണന്‍ മാസ്റ്റര്‍, ടി.രാജു, ഗോപിനാഥ്, എന്‍.വി.രമേഷ് എന്നിവര്‍ പ്രസംഗിച്ചു.
സി.എന്‍.സതീശന്‍ സ്വാഗതം പറഞ്ഞു.
