തളിപ്പറമ്പ് നഗരസഭാ കംഫര്‍ട്ട് സ്റ്റേഷനില്‍ മൂത്രപ്പുരയുടെ ചാര്‍ജ് വാങ്ങുന്നത് തോന്നിയപോലെ

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ കംഫര്‍ട്ട് സ്റ്റേഷനില്‍ മൂത്രപ്പുരയുടെ ചാര്‍ജ് വാങ്ങുന്നത് തോന്നിയപോലെയെന്ന് ആക്ഷേപം.

മൂത്രപ്പുരക്കും കക്കൂസിനും 5 രൂപയാണ് ഈടാക്കുന്നത്.

മൂത്രപ്പുരക്ക് 3 രൂപ ഈടാക്കാനാണ് നഗരസഭ പറഞ്ഞിരുന്നെതങ്കിലും ഇവിടെ ചാര്‍ജ് സംബന്ധിച്ച് പതിച്ചു വെച്ച അറിയിപ്പ് കീറിയ നിലയിലാണ്.

ഈ ഇനത്തില്‍ പ്രതിദിനം വലിയ തുകയാണ് കംഫര്‍ട്ട് സ്റ്റേഷന്‍ കാരാറുകാരന്‍ തട്ടിയെടുക്കുന്നത്.

നഗരസഭാ അധികൃതര്‍ ഇടക്കിടെ പരിശോധന നടത്താത്തതാണ് ഇത്തരത്തില്‍ അമിത ചാര്‍ജ് ഈടാക്കുന്നെതന്നാണ് വിമര്‍ശനം.