റോഡ് ഉപരോധിച്ച 14 മുസ്ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: റോഡ് ഉപരോധിച്ച 14 മുസ്ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു.

പി.സി.നസീര്‍, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഹനീഫ, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ഷബീര്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് 9 പേരും ഉള്‍പ്പെടെയാണ് കേസ്.

അഞ്ചിന് രാവിലെ 10.30 വ് തളിപ്പറമ്പ് ദേശീയപാതയില്‍ മന്ത്രി വീണാ ജോര്‍ജ് രാജിവക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച് വാഹഗതാഗതം തടസ്സപ്പെടുത്തിയെന്നാണ് കേസ്.