ഗാന്ധി-നെഹ്‌റു ഛായാചിത്ര ക്യാമ്പയിന്‍ തളിപ്പറമ്പ് മണ്ഡലം തല വിതരണോദ്ഘാടനം നടത്തി
തളിപ്പറമ്പ്: ഗാന്ധി അടുക്കളയിലല്ല അരങ്ങത്താണ് ഗാന്ധി-നെഹ്‌റു ഛായാചിത്ര ക്യാമ്പയിന്റെ തളിപ്പറമ്പ് മണ്ഡലം തല വിതരണോദ്ഘാടനം നടത്തി.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രജീഷ് കൃഷ്ണന്റെ അധ്യക്ഷതയില്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സി.വരുണ്‍ മുതിര്‍ന്ന മഹിളാ കോണ്‍ഗ്രസ് നേതാവ് സതി ഭാസ്‌ക്കരന്
ഛായാചിത്രം നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ അനീഷ് കുമാര്‍, ശ്രീരാഗ്, സനല്‍ പുത്തൂര്‍, കോണ്‍ഗ്രസ് നേതാക്കളായ ഭാസ്‌കരന്‍, തൃപ്പാണി വത്സല, കമല എന്നിവര്‍ പങ്കെടുത്തു. അനീഷ് കുമാര്‍ സ്വാഗതവും സനല്‍ പുത്തൂര്‍ നന്ദിയും പറഞ്ഞു.
