ഷെറിന്റെ വീട്ടിലെത്തി സി.പി എം നേതാക്കള്‍
പാനൂര്‍: പാനൂര്‍ മൂളിയാത്തോട് ബോംബ് സ്ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സന്ദര്‍ശിച്ച് സിപിഎം നേതാക്കള്‍.
പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം സുധീര്‍ കുമാറും പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. അശോകനുമാണ് മരിച്ച ഷെറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടത്.
ബോംബ് സ്ഫോടന കേസിലെ പ്രതികള്‍ക്ക് പാര്‍ട്ടിക്ക് ബന്ധമില്ലെന്ന സി.പി.എം നേതാക്കളുടെ ആവര്‍ത്തിച്ചുള്ള വിശദീകരണത്തിനിടെയാണ് ഈ സന്ദര്‍ശനം.
സി.പി.എം പ്രവര്‍ത്തകരെ അക്രമിച്ച കേസിലെ പ്രതികളാണ് ബോംബ് നിര്മ്മിച്ചവരെന്നും നേതാക്കള്‍ വിശദീകരിച്ചിരുന്നു.