കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് ഭര്‍ത്താവും സഹോദരങ്ങളും പീഡിപ്പിച്ചതായ പരാതിയില്‍ കേസെടുത്തു.

പയ്യന്നൂര്‍; കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് ഭര്‍ത്താവും സഹോദരങ്ങളും പീഡിപ്പിച്ചതായ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ബീച്ച് കാര്‍ഗില്‍നഗറിലെ ഷെബീര്‍ മന്ഡസിലില്‍ അബ്ദുല്‍റഹ്മാന്റെ മകള്‍ ഷംഷീറയുടെ(36)പരാതിയിലാണ് കേസ്.

ഭര്‍ത്താവ് പെരുമ്പ ചിറ്റാരിക്കൊവ്വലിലെ പി.പി.ജംഷീര്‍, സഹോദരി ജംറീസ്, സഹോദരന്‍ ജാബിര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

2022 ഒക്ടോബര്‍ 2 ന് വിവാഹിതരായ ഇരുവരും പെരുമ്പയിലെ ഭര്‍തൃവീട്ടില്‍ താമസിക്കവെയായിരുന്നു പീഡനം.