ശസ്ത്രക്രിയ കഴിഞ്ഞ 11 കാരി പരിയാരത്ത് മരണപ്പെട്ടു.

പരിയാരം: മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയയായ 11 വയസുകാരി മരിച്ചു.

കൊയ്യം പാറക്കാടിയിലെ റഫ ഫാത്തിമ ആണ് മരിച്ചത്.

അപ്പന്റിക്‌സിന് ശസ്ത്രക്രിയ കഴിഞ്ഞ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്.

കെഎംസിസി ഖത്തര്‍ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി ശറഫുദിന്‍ ചപ്പാരപ്പടവിന്റെ മകളാണ്.

മാതാവ്; ഫാത്തിമ. സഹോദരങ്ങള്‍: ഹംന, സഫ്വാന്‍.