മൊബൈല്‍ കണ്ടെടുത്തു, തടവുകാരനെതിരെ കേസ്.
കണ്ണൂര്‍: വിചാരണതടവുകാരനില്‍ നിന്നും മൊബൈല്‍ഫോണ്‍ പിടിച്ചെടുത്തു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ തൃശൂര്‍ ഒല്ലൂക്കര മാടക്കത്തറ സ്വദേശി വട്ടക്കൂട്ട് വീട്ടില്‍ ദിനേശന്റെ(30)പേരില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.
25 ന് ഉച്ചക്ക് 12.45 ന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കെ.വേണുവിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ജയില്‍ പുതിയ ബ്ലോക്കില്‍ നടന്ന പരിശോധനയിലാണ് സിം ഉള്‍പ്പെടെയുള്ള ഫോണ്‍ കണ്ടെടുത്തത്.
സൂപ്രണ്ടിന്റെ പരാതിയിലാണ് കേസ്.
